Friday, September 14, 2018 Last Updated 14 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 12.06 AM

സര്‍വ്വകലാശാല എന്‍.എസ്‌.എസ്‌ അവാര്‍ഡുകള്‍ സമ്മാനിച്ചു

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല എന്‍.എസ്‌.എസ്‌ 2016 - 17 വര്‍ഷത്തെ സര്‍വകലാശാലാതല അവാര്‍ഡുകള്‍ വൈസ്‌ ചാന്‍സിലര്‍ പ്ര?ഫ.ഗോപിനാഥ്‌ രവീന്ദ്രന്‍ സമ്മാനിച്ചു. താവക്കരയില്‍ ചെറുശ്ശേരി ഹാളില്‍ നടന്ന ചടങ്ങില്‍ പ്ര?.വൈസ്‌ ചാന്‍സിലര്‍ ഡോ. പി.ടി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സര്‍വകലാശാല മികച്ച യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡുകള്‍ തളിപ്പറമ്പ്‌ സര്‍
സയ്ിദ്‌യ കോളേജ്‌ യൂണിറ്റും കാഞ്ഞങ്ങാട്‌ നെഹ്‌റു ആര്‍ട്‌സ് ആന്റ്‌ സയന്‍സ്‌ കോളേജ്‌ യൂണിറ്റും ഏറ്റുവാങ്ങി. മികച്ച പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള പുരസ്‌കാരം ഡോ.അബ്‌ദുള്‍ ജലീല്‍ (സര്‍ സയ്യിദ്‌ കോളേജ്‌), ഡോ.എ.മോഹനന്‍ (നെഹ്‌റു ആര്‍ട്‌സ് സയന്‍സ്‌ കോളേജ്‌) എന്നിവര്‍ സ്വീകരിച്ചു. മികച്ച വളണ്ടിയര്‍ മാര്‍ക്കുള്ള അവാര്‍ഡ്‌ കെ.മേഘ(കൃഷ്‌ണ മേനോന്‍ സ്‌മാരക ഗവ.വനിതാ കോളേജ്‌), അശ്വിന്‍.സി.വി (സര്‍ സയ്യിദ്‌ കോളേജ്‌), അപര്‍ണ.എം.വി(സര്‍
സയ്യിദ്‌ കോളേജ്‌ തളിപ്പറമ്പ), ഹരിപ്രസാദ്‌.ടി.കെ(പയ്യന്നൂര്‍ കോളേജ്‌) എന്നിവര്‍
ഏറ്റുവാങ്ങി. രജിസ്‌ട്രാര്‍ ഡോ.ബാലചന്ദ്രന്‍ കീഴോത്ത്‌, എന്‍.എസ്‌.എസ്‌ പ്രോഗ്രാം
കോ-ഓര്‍ഡിനേറ്റര്‍ പത്മനാഭന്‍ കാവുമ്പായി, സിന്‍ഡിക്കേറ്റ്‌ അംഗം ഡോ. ഓമന പങ്കന്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ സി.പി.ഷിജു, സര്‍ സയ്യിദ്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ.അബ്‌ദുള്‍ അസീസ്‌.പി.ടി, അസി. രജിസ്‌ട്രാര്‍ കെ.വി. റഹീന സംസാരിച്ചു.

Ads by Google
Advertisement
Thursday 26 Jul 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW