Saturday, November 17, 2018 Last Updated 33 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 01.06 AM

ഡാം തുറന്നു: ജനങ്ങള്‍ ഭീതിയില്‍

uploads/news/2018/07/235981/5.jpg

മൂവാറ്റുപുഴ: മലങ്കര ഡാം തുറന്ന്‌ വിട്ടത്‌ മൂവാറ്റുപുഴയാറില്‍ അപ്രതീക്ഷിതമായി ജലനിരപ്പ്‌ ഉയരുന്നതിന്‌ കാരണമായി.രണ്ട്‌ മീറ്ററോളം വെള്ളമാണ്‌ ഡാമില്‍ ഉയര്‍ന്നത്‌. ഇന്നലെ രണ്ടുമണിയോടെയാണ്‌ ഡാമിന്റെ നാലു ഷട്ടറുകളായി മൂന്നര മീറ്റര്‍ ഉയര്‍ത്തിയത്‌. ഇരച്ചെത്തിയ വെള്ളം മൂവാറ്റുപുഴയാറില്‍ മൂന്നടിയോളമാണ്‌ ജലനിരപ്പ്‌ ഉയര്‍ത്തിയത്‌. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരാകുകയും ചെയ്‌തു. ഒരാഴ്‌ച മുമ്പുണ്ടായ വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ അടങ്ങിയിട്ടില്ല.
ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളില്‍ പെയ്‌ത കനത്ത മഴയും മൂലമറ്റം പവര്‍ഹൗസില്‍ ഉല്‍പ്പാദനം വര്‍ദ്ധിച്ചതുമാണ്‌ മലങ്കരഡാമില്‍ ജലനിരപ്പുയരാന്‍ കാരണം.മൂവാറ്റുപുഴ കാളച്ചന്ത, ഇലാഹിയ കോളനി, കൊളങ്ങാടി എന്നിവിടങ്ങളിലെ ജനങ്ങള്‍ ഭീതിയിലാണ്‌.ആഴ്‌ചകളായി തുടരുന്ന മഴയെ തുടര്‍ന്നുള്ള കെടുതികള്‍ ഇപ്പോഴും തുടരുകയാണ്‌. നിരവധി കിണറുകളാണ്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇടിഞ്ഞത്‌. വീടുകളും ഇടിഞ്ഞു വീണു. നിരവധി മരങ്ങളും കടപുഴകി. തൃക്കളത്തൂര്‍ പനംകുറ്റിയില്‍ ജോസിന്റെ വീട്ടുമുറ്റത്തു നിന്ന പുളിമരം റോഡിന്‌ കുറുകെ വീണ്‌ ഗതാഗതം തടസപ്പെട്ടു. വെള്ളൂര്‍ക്കുന്നം കാര്‍ത്തിക ഭവനില്‍ ചന്ദ്രമതിയമ്മയുടെ വീടിനു മുന്‍വശത്തുള്ള മതില്‍ ഇടിഞ്ഞു വീണ്‌ എന്‍.എസ്‌.എസ്‌. സ്‌കൂളിലേക്കുള്ള വഴി തടസപ്പെട്ടു. സൗത്ത്‌ പിറമാടം മേപറമ്പത്ത്‌ എം.യു. എബ്രഹാമിന്റെ പറമ്പില്‍ നിന്ന മരം മറിഞ്ഞു വീണും ഗതാഗതം തടസപ്പെട്ടു.

Ads by Google
Advertisement
Wednesday 25 Jul 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW