Wednesday, November 21, 2018 Last Updated 9 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 01.06 AM

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കട്ടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച യുവാവ്‌ പിടിയില്‍

uploads/news/2018/07/235980/1.jpg

കിഴക്കമ്പലം: മാസങ്ങള്‍ക്കുമുമ്പ്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലെ പ്രതിയെ തടിയിട്ടപറമ്പ്‌ എസ്‌.ഐ പി.എം.ഷെമീറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം പിടികൂടി. അങ്കമാലി കറുകുറ്റി പൈനാടത്ത്‌ എബി തോമസ്‌ (35)നെയാണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തി രണ്ടു മാസത്തിനു ശേഷം പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.
മെയ്‌ 29 ന്‌ രാവിലെ 10 മണിക്ക്‌ വാഴക്കുളം ഉണ്ണിമിശിഹ പള്ളിക്കു സമീപം റോഡില്‍ കൂടി നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി ബലമായി പിടിച്ച്‌ കാറില്‍ കയറ്റാന്‍ ശ്രമിച്ചു. കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന്‌ പ്രതി കാറുമായി രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരം കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെക്കുറിച്ചോ വാഹനത്തെക്കുറിച്ചോ ഒരുവിവരവും ലഭിച്ചിരുന്നില്ല.
എന്നാല്‍ വാഴക്കുളം മേഖലയിലെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചതില്‍ സില്‍വര്‍ നിറത്തിലുള്ള അങ്കമാലി രജിസ്‌ട്രേഷനിലുള്ള വാഗണര്‍ കാറിലാണ്‌ പ്രതി വന്നതെന്ന്‌ സൂചന ലഭിച്ചു. ഇതേതുടര്‍ന്ന്‌ ഇത്തരം കാറിന്റെ ഉടമസ്‌ഥരായ എഴുപതോളം പേരെ നിരീക്ഷിച്ച്‌ അവരുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതിലൂടെയുമാണ്‌ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞതെന്ന്‌ തടിയിട്ടപറമ്പ്‌ എസ്‌.ഐ ഷെമീര്‍ പറഞ്ഞു. തുടര്‍ന്ന്‌ പ്രതി സഞ്ചരിച്ച കാറും കസ്‌റ്റഡിയിലെടുത്തു. പ്രതിക്കെതിരെ അങ്കമാലി, കാലടി, നെടുമ്പാശ്ശേരി, കളമശ്ശേരി, ആലുവ പോലീസ്‌ സേ്‌റ്റഷനുകളിലായി സ്‌നാച്ചിങ്‌, വധശ്രമം, ഭവനഭേദനം, അടിപിടി തുടങ്ങിയ കുറ്റങ്ങളിലായി പത്തോളം കേസുകളുണ്ട്‌. ഇതില്‍ പല കേസുകളിലും ഇയാള്‍ വിചാരണ നേരിടുകയുമാണ്‌. എസ്‌.സി.പി.ഒ അബൂബക്കര്‍, സി.പി.ഒ മാരായ സനല്‍, സുബീര്‍ എന്നിവരുള്‍പ്പെട്ട പോലീസ്‌ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Ads by Google
Advertisement
Wednesday 25 Jul 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW