Friday, September 14, 2018 Last Updated 6 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 01.06 AM

മദ്യശാലയിലെ മാലിന്യം റോഡിലേക്ക്‌ ഒഴുകുന്നു നാട്ടുകാരുടെ പ്രതിഷേധം

പെരുമ്പാവൂര്‍: കോടനാട്‌ പ്രവര്‍ത്തിക്കുന്ന മദ്യശാലയിലെ മാലിന്യകുഴി നിറഞ്ഞ്‌ റോഡിലേക്ക്‌ ഒഴുകുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. വര്‍ഷക്കാലത്ത്‌ കുഴി നിറഞ്ഞ്‌ റോഡിലേക്ക്‌ ഒഴുകിയതോടെ പ്രദേശത്ത്‌ രൂക്ഷ ഗന്ധമായി. കക്കൂസ്‌ മാലിന്യം ഉള്‍പ്പെടെ റോഡില്‍േക്ക്‌ ഒഴുകുന്നതെന്നാരോപിച്ച്‌ നാട്ടുകാര്‍ തടിച്ചു കൂടി സംഭവത്തിനെതിരെ പ്രതിഷേധിച്ചു. കാലങ്ങളായി മദ്യശാലയുമായി ബന്ധപ്പെട്ട്‌ മാലിന്യപ്രശ്‌നമുള്ളതിനെതിരെ മുമ്പ്‌ രാഷ്ര്‌ടീയ പാര്‍ട്ടികള്‍ ന്യൂലാന്റ്‌ ഹോട്ടലിനു മുമ്പില്‍ ധര്‍ണ്ണ നടത്തിയിരുന്നു.
മുന്‍പും മവക്കാലത്ത്‌ മാലിന്യക്കുഴിയില്‍ വെള്ളം നിറയുമ്പോള്‍ സ്‌ഥാപനം സ്ലാബ്‌ പൊക്കി മാലിന്യം റോഡിലേക്കൊഴുക്കുന്ന നടപടിയുണ്ടായിരുന്നെന്നും പറയുന്നു. തുടര്‍ന്ന്‌ പഞ്ചായത്തിലും ആരോഗ്യ വിഭാഗത്തിനും പരിഹാരം ആവശ്യപ്പെട്ട്‌ നാട്ടുരാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഹോട്ടലുടമകള്‍ ഇവരെ സ്വാധീനിച്ച്‌ നടപടികളില്‍ നിന്നും ഒഴിയുകയാണുണ്ടായതെന്ന്‌ നാട്ടുകാരുടെ ആക്ഷേപം.
കഴിഞ്ഞ ദിവസം സെപ്‌ടിക്‌ ടാങ്ക്‌ മാലിന്യം സമീപത്തെ കനാലില്‍ തള്ളിയതിനു പിന്നാലെയാണ്‌ റോഡിലേയ്‌ക്ക് മാലിന്യം ഒഴുകിയത്‌.
നാട്ടുകാരുടെ പ്രതിഷേധം ശക്‌തമായതോടെ അധികൃതര്‍ സ്‌ഥലത്തെത്തി പരിശോധന നടത്തി. ഉടന്‍ പരിഹാരം കാണണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം

Ads by Google
Advertisement
Wednesday 25 Jul 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW