Friday, September 14, 2018 Last Updated 6 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 01.06 AM

എംസി റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു: മൂന്ന്‌ പേര്‍ക്ക്‌ പരുക്ക്‌

കൂത്താട്ടുകുളം : എംസി റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മൂന്ന്‌ പേര്‍ക്ക്‌ പരുക്ക്‌. മണ്ണത്തുര്‍ കുഴിക്കാട്ട്‌ സുജിത്‌ ശിവന്‍ (26), മരങ്ങോലി കാക്കാമറ്റത്തില്‍ ശരത്ത്‌ എസ്‌. സാബു (20), പാലക്കുഴ മുളവേലിക്കര രാജേഷ്‌ ശിവന്‍ (37) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇന്നലെ വൈകിട്ട്‌ 5.45 നാണ്‌ അപകടം.
എംസി റോഡില്‍ മീഡിയ ജംഗ്‌ഷന്‌ സമീപത്തെ സോണിയ ഹോട്ടലിന്‌ മുന്‍പില്‍ വച്ചാണ്‌ അപകടം. കോട്ടയം ഭാഗത്തു നിന്ന്‌ കൂത്താട്ടുകുളം ഭാഗത്തേക്ക്‌ വന്ന ബൈക്ക്‌ റോഡരുകില്‍ നില്‍ക്കുകയായിരുന്ന സ്‌കൂട്ടര്‍ യാത്രകാരനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചു വീണ ബൈക്ക്‌ യാത്രക്കാരായ സുജിത്‌ ശിവന്‍, ശരത്ത്‌ എസ്‌. സാബു എന്നിവരെ ഗുരുതര പരുക്കുകളോടെ നാട്ടുകാരുടെ സഹായത്താല്‍ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന്‌ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുപോകുകയും ചെയ്യ്‌തു. നിസാര പരുക്കുകള്‍ പറ്റിയ രാജേഷ്‌ ശിവന്‍ ദേവമാതാ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

Ads by Google
Advertisement
Wednesday 25 Jul 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW