Monday, November 19, 2018 Last Updated 17 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 01.06 AM

ബൈപ്പാസ്‌ നടപടികള്‍ വേഗത്തിലാക്കണമെന്ന്‌

മുളന്തുരുത്തി:ചിത്രപ്പുഴ- മാമ്മല (തിരുവാങ്കളം ബൈപാസ്‌ ) റോഡിന്റെ 23.39 സെന്റ്‌ സ്‌ഥലം സൗജന്യമായി വിട്ടു നല്‍കുന്നതിന്‌ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്ര പെട്രോളിയം - പ്രകൃതി വാതക മന്ത്രിയ്‌ക്ക് അനൂപ്‌ ജേക്കബ്‌ എം.എല്‍.എ കത്ത്‌ നലകി. ബൈപാസിനായി പ്രദേശവാസികള്‍ വിട്ടു നലകിയ സ്‌ഥലത്ത്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഗ്യാസ്‌ പൈപ്പ്‌ ലൈന്‍ സ്‌ഥാപിച്ചതിനെ തുടര്‍ന്ന്‌ റോഡ്‌ നിര്‍മ്മാണത്തിന്റെ ഒരു പ്രധാന ഗുണഭോക്‌താവായി ഐ.ഒ.സി മാറിയെന്ന്‌ കേന്ദ്ര മന്ത്രിയ്‌ക്ക് നലകിയ കത്തില്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി.ആ നിലയ്‌ക്ക് ന്യായമായും ഐ.ഒ.സി സ്‌ഥലം വിട്ടു നല്‌കേണ്ടതാണ്‌.
കൂടാതെ ഐ.ഒ.സി, ബി.പി.സി.എല്‍, കൊച്ചിന്‍ റിഫൈനറി തുടങ്ങിയ സ്‌ഥാപനങ്ങളുടെ നിരവധി ടാങ്കറുകള്‍ സര്‍വ്വീസ്‌ നടത്തുന്നതു മൂലം നിലവില്‍ തിരുവാങ്കുളം ജങ്‌ഷനില്‍ രൂക്ഷമായ ഗതാഗത കുരുക്കാണ്‌ അനുഭവപ്പെടുന്നതെന്നും.ഈ പ്രശനത്തിനുള്ള പരിഹാരം എന്ന നിലയില്‍ ഉയര്‍ന്ന വന്ന ബൈപാസ്‌ നിര്‍മ്മാണം മുന്നോട്ട്‌ പോകണമെങ്കില്‍ ഐഒസിയുടെ സഹകരണം കൂടിയേ കഴിയൂ എന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.തിരുവാങ്കുളം ബൈപാസ്‌ നിര്‍മ്മാണം സംബന്ധിച്ച വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും തുടര്‍ന്ന്‌ കഴിഞ്ഞ ഫെബ്രുവരി 17 ഈ മാസം 11തിയതികളില്‍ എറണാകുളം ജില്ലാ കളകേട്രറ്റില്‍ ബന്ധപ്പെട്ടവരുടെ യോഗം എം.എല്‍.എ വിളിച്ചു ചേര്‍ക്കുകയും ചെയ്‌തിരുന്നു. ഈ നടപടികളുടെ തുടര്‍ച്ചയായാണ്‌ ഡല്‍ഹിയില്‍ വച്ച്‌ കേന്ദ്രമന്ത്രിക്ക്‌ അനൂപ്‌ ജേക്കബ്‌ എം.എല്‍.എ കത്ത്‌ നലകിയത്‌.

Ads by Google
Advertisement
Wednesday 25 Jul 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW