Monday, September 24, 2018 Last Updated 4 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 01.06 AM

ലഹരിമൂത്തു: നഗരമധ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും പോലീസിനും നേരെ യുവാവിന്റെ പരാക്രമം

മൂവാറ്റുപുഴ: ലഹരിക്കടിമയായ യുവാവിന്റെ പരാക്രമത്തില്‍ വിദ്യാര്‍ഥികളും പോലീസും ഇരയായി. സംഭവത്തില്‍ മൂവാറ്റുപുഴ പുളിഞ്ചോട്‌ മാടവനച്ചാലില്‍ ഷിനാജ്‌ (28)നെ പോലീസ്‌ കീഴ്‌പ്പെടുത്തി അറസ്‌റ്റു ചെയ്‌തു.
ഇന്നലെ വൈകുന്നേരം നാലു മണിയോടെ കച്ചേരിത്താഴത്താണ്‌ സംഭവം. ബസില്‍ നിന്നും ഇറങ്ങിയ പ്ലസ്‌ ടു വിദ്യാര്‍ഥിയെ തളളിവിടുകയും ബഹളമുണ്ടാക്കി വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌തതിനെ തുടര്‍ന്നാണ്‌ സമീപത്തുള്ള എയ്‌ഡ് പോസ്‌റ്റില്‍ നിന്നും രണ്ടു പോലീസ്‌ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തിയത്‌. എന്നാല്‍, ഇയാള്‍ പോലീസുകാരെയും ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന്‌ സ്‌റ്റേഷനില്‍ നിന്നും എസ്‌.ഐയുടെ നേതൃത്വത്തിലെത്തിയ പോലീസ്‌ സംഘം ഇയാളെ കീഴ്‌പ്പെടുത്തി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളുടെ പരാക്രമത്തെ തുടര്‍ന്ന്‌ പരിശോധന നടത്താനാകാതെ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാറ്റി. ഇവിടേയും തെറിയും ബഹളങ്ങളും ആവര്‍ത്തിക്കുകയാണെന്ന്‌ പോലീസ്‌ പറഞ്ഞു.

Ads by Google
Advertisement
Wednesday 25 Jul 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW