Friday, September 14, 2018 Last Updated 4 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 01.06 AM

ശക്‌തമായ കാറ്റിലും മഴയിലും വീട്‌ തകര്‍ന്നു വൃദ്ധമാതാവിനും മകനും പരുക്ക്‌

പറവൂര്‍: കോട്ടുവള്ളി തൃക്കപുരം ക്ഷേത്രത്തിനു സമീപം ഇന്നു പുലര്‍ച്ചേ ഓടിട്ട വീട്‌ നിലംപതിച്ചതിനെ തുടര്‍ന്ന്‌ വൃദ്ധയടക്കം രണ്ടുപേര്‍ക്ക്‌ പരുക്കേറ്റു. ഢാണാപറമ്പ്‌ വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ സരോജിനി (75), മകന്‍ മുരളി (50) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.
ഇവരെ പറവൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്‌ക്കാണ്‌ പരുക്ക്‌.
സരോജിനിയുടെ തലയില്‍ മൂന്ന്‌ സ്‌റ്റിച്ചുകളുണ്ട്‌. അവിവാഹിതനായ മുരളിയും സരോജിനിയും മാത്രമാണ്‌ വീട്ടില്‍ താമസം. പുലര്‍ച്ചേ 5 മണിയോടെ മേല്‍കൂരയുടെ ഓടുകളാണ്‌ ആദ്യം നിലംപതിച്ചത്‌ ഇതില്‍ കുറെ ഓടുകള്‍ ഇരുവരുടെയും തലയില്‍ പതിക്കുകയായിരുന്നു.
ഇതോടെ ഇവര്‍ പുറത്തിറക്കിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഇരുപത്‌ വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്‌ വീട്‌. മുരളി പെയ്‌ന്റിംഗ്‌ തൊഴിലാളിയാണ്‌. തഹസില്‍ദാര്‍ എം.എച്ച്‌ ഹാരീഷ്‌, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.എഫ്‌. ജോസഫ്‌, ഗ്രാമപഞ്ചായത്ത്‌ അംഗം പ്രീതി വത്സന്‍, കെ.എസ്‌. മാര്‍ട്ടിന്‍, നഗരസഭ കൗണ്‍സിലര്‍ കെ.എ. വിദ്യാധരന്‍ എന്നിവര്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ചു. ചികിത്സാ സഹായം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ഉടനെ നല്‍കുമെന്ന്‌ തഹസില്‍ദാര്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 25 Jul 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW