Friday, September 14, 2018 Last Updated 31 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 12.57 AM

ദേശീയപാത വികസനം; അളവുമാറ്റത്തില്‍ പ്രതിഷേധം ശക്‌തമാകുന്നു

uploads/news/2018/07/235973/1.jpg

ചവറ: ദേശീയപാത വികസനത്തിനായി ടൈറ്റാനിയം ജങ്‌ഷന്‍ മുതല്‍ തട്ടാശേരി വരെ പുതുതായി കല്ലിട്ടതില്‍ പ്രതിഷേധം ശക്‌തമാകുന്നു. മുമ്പു കല്ലിട്ടതില്‍ നിന്നും വ്യത്യസ്‌തമായി ഇപ്പോള്‍ ഒരുവശം മാത്രം കൂടുതല്‍ അളന്നാണ്‌ പുതിയ കല്ലിട്ടിരിക്കുന്നത്‌.
കെ.എം.എം.എല്ലിന്റെ കിഴക്കുഭാഗായിരുന്നു മുമ്പ്‌ എടുത്തിരുന്നത്‌. ഇപ്പോള്‍ ആ അലൈന്‍മെന്റ്‌ വ്യത്യാസപ്പെടുത്തി കമ്പിനിക്കുള്ളിലേക്ക്‌ കയറ്റിയാണ്‌ കല്ലിട്ടിരിക്കുന്നത്‌. ഇപ്പോഴത്തെ അളവനുസരിച്ചാണെങ്കില്‍ കമ്പനിയിലെ ഓക്‌സിജന്‍ പ്ലാന്റും മാറ്റും മാറ്റി സ്‌ഥാപിക്കേണ്ടി വരും. ഇതിലേക്ക്‌ ഒരു കോടിയിലേറെ രൂപ ചെലവു വരും. അതുമാത്രമല്ല റോഡ്‌ കെ.എം.എം.എല്‍ ഫാക്‌ടറിയോട്‌ അടുത്തുവരുന്നത്‌ കമ്പനിയുടെ സുരക്ഷയ്‌ക്കുതന്നെ ഭീക്ഷണിയാണ്‌. റോഡിന്റെ കിഴക്കുവശം കെ.എം.എം.എല്ലിന്റെ തന്നെ ഭൂമിയാണ്‌. ഇത്‌ എടുത്തായിരുന്നു മുമ്പ്‌ കല്ലിട്ടത്‌.
പുതിയ അളവില്‍ കെ.എം.എം.എല്ലിന്‌ പുറമേ ചവറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാമന്‍കുളങ്ങര ഗവ. എല്‍.പി. സ്‌കൂള്‍ എന്നിവയുടെ കെട്ടിടങ്ങളും ഇല്ലാതാകും. നേരത്തേയുള്ള അളവനുസരിച്ച്‌ വസ്‌തുവെടുത്താല്‍ കെ.എം.എം.എല്‍ ഫാക്‌ടറിയും സ്‌കൂളുകളും ശങ്കരമംഗലത്തെ കച്ചവടസ്‌ഥാപനങ്ങളും ചില വീടുകളും ഒഴിവാകും. കെ.എം.എം.എല്‍ മുതല്‍ തെക്കോട്ട്‌ സര്‍ക്കാര്‍ ഭൂമിയാണ്‌ ഏറെയുള്ളത്‌. ഇത്‌ അളന്നാണു നേരത്തെ കല്ലിട്ടിരുന്നത്‌. പുതിയ അളവിലെ അപാകത പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെ.എം.എം.എല്‍ അധികൃതരും സ്‌കൂള്‍ പി.ടി.എകളും വ്യക്‌തികളും വകുപ്പുമന്ത്രിക്കും കലക്‌ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്‌. അശാസ്‌ത്രീയമായി വസ്‌തു എടുത്തതില്‍ പ്രതിഷേധിച്ച്‌ ഹൈവേ ആക്ഷന്‍ ഫോറം ചവറയില്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി.

Ads by Google
Advertisement
Wednesday 25 Jul 2018 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW