Sunday, June 16, 2019 Last Updated 26 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 12.56 AM

സംസ്‌കാര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു

ചാത്തന്നൂര്‍: വിദ്യാര്‍ഥികളില്‍ സാംസ്‌കാരിക മൂല്യങ്ങള്‍ വളര്‍ത്തുന്നതിനു ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയവിദ്യാഭ്യാസവും നല്‍കണമെന്ന്‌ ഡോ.സൈനുദ്ദീന്‍ പട്ടാഴി പറഞ്ഞു. പാരിപ്പളളി സംസ്‌കാരയുടെ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തു പഠിച്ചാലും സമൂഹത്തിനും രാജ്യത്തിനും പ്രയോജനപ്പെട്ടാല്‍ മാത്രമെ അതുകൊണ്ടു ഗുണമുളളൂ.
ഗുരുക്കന്മാരുടെ കുറവാണ്‌ ഇന്നത്തെ മൂല്യച്യുതിക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കാര പ്രസിഡന്റ്‌ ജി.രാജീവ്‌ അധ്യക്ഷത വഹിച്ചു.
മികച്ച പൊതു വിദ്യാലയത്തിനുളള ട്രോഫി ചാത്തന്നൂര്‍ ഗവ.ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷേര്‍ളി ഏറ്റുവാങ്ങി.
രണ്ടാമത്തെ വിദ്യാലയത്തിനുളള ട്രോഫി ചാന്നത്തൂര്‍ എന്‍.എസ്‌.എസ്‌. ഹൈസ്‌കൂളും ഏറ്റവും കൂടുതല്‍ കുട്ടികളെ കലോത്സവങ്ങളില്‍ പങ്കെടുപ്പിച്ചതിനുളള പുരസ്‌കാരം പാരിപ്പളളി അമൃത സംസ്‌കൃത വിദ്യാലയത്തിനും സമ്മാനിച്ചു. ലൈബ്രറി പുരസ്‌കാരമായി വെട്ടിയറ ഗവ. എല്‍.പി സ്‌കൂളിന്‌ 2,500 രൂപയുടെ ലൈബ്രറി പുസ്‌തകങ്ങള്‍ നല്‍കി.
സംസ്‌ഥാന സര്‍ക്കാരിന്റെ വനിതാരത്നം പുരസ്‌കാര ജേതാവ്‌ രജിതാ മധുവിനെയും ഗുഡ്‌ സര്‍വീസ്‌ എന്‍ട്രി ലഭിച്ച ബി.ഷാജിയെയും ചടങ്ങില്‍ ആദരിച്ചു.
റാങ്ക്‌ ജേതാക്കള്‍ക്കും എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ 52 വിദ്യാര്‍ഥികളെയും പുരസ്‌കാരം നല്‍കി അനുമോദിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നായി തിരഞ്ഞെടുത്ത അഞ്ച്‌ വിദ്യാര്‍ഥികള്‍ക്ക്‌ ആയിരം രൂപ വീതം സ്‌കോളര്‍ഷിപ്പ്‌ വിതരണം ചെയ്‌തു.
സംസ്‌കാര സ്‌നേഹ സ്‌പര്‍ശം പദ്ധതിയുടെ ഭാഗമായി രണ്ടുപേര്‍ക്ക്‌ 5000രൂപ ചികിത്സാധന സഹായവും നല്‍കി. സംസ്‌കാര സെക്രട്ടറി ആര്‍.രാധാകൃഷ്‌ണന്‍, ബി.ഷാജി എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 25 Jul 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW