Wednesday, November 14, 2018 Last Updated 12 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 12.56 AM

കയര്‍ ഭൂവസ്‌ത്രം വിരിച്ചിട്ടും തടാകത്തിലേക്കു മണ്ണൊലിപ്പു തുടരുന്നു

ശാസ്‌താംകോട്ട: ശാസ്‌താംകോട്ട ശുദ്ധജല തടാകതീരത്തു ഹരിത തീരം വനവല്‍ക്കരണ പദ്ധതിക്കായി ചാല്‍ കീറിയ ഭാഗങ്ങളില്‍ നിന്നും മണ്ണൊലിച്ചു തടാകത്തിലേക്കുതന്നെ ഇറങ്ങുന്നു. തടാകത്തിന്റെ സംരക്ഷണം ലക്ഷ്യമിട്ടാണ്‌ ജില്ലാ പഞ്ചായത്തും ജില്ല മണ്ണുസംരക്ഷണ ഓഫീസും ചേര്‍ന്ന്‌ 16 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കിയത്‌. തരിശുഭൂമിയില്‍ ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനും തടാകത്തില്‍ നിന്നു ചെളിയും പോളയും നീക്കുന്നതിനുമാണു പദ്ധതി നടപ്പാക്കിയത്‌. തടാകതീരങ്ങളിലെ സ്വകാര്യ ഭൂമികളില്‍ കൃഷിക്കായി 50 മീറ്റര്‍ ചുറ്റളവില്‍ കുഴികള്‍ എടുക്കാല്‍ പാടില്ലെന്ന നിര്‍ദേശം നിലനില്‍ക്കെ സര്‍ക്കാര്‍ വകുപ്പുതന്നെ നേരിട്ടു കുത്തനെയുള്ള കുന്നില്‍ പണയൊരുക്കി തട്ടായി തരം തിരിച്ചതു വിവാദമായിരുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചുള്ള കുന്നിടിക്കല്‍ വിവാദമായതോടെ പദ്ധതി നിലച്ചിരിക്കയാണ്‌.

Ads by Google
Advertisement
Wednesday 25 Jul 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW