Friday, September 14, 2018 Last Updated 31 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 12.56 AM

അക്കാഡമിയുടെ നടത്തിപ്പു ചുമതല ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ ഏല്‍പ്പിച്ചതില്‍ വന്‍ അഴിമതി: കെ.എസ്‌.യു

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം ഉദ്‌ഘാടനം ചെയ്‌ത ചവറ ശക്‌തിക്കുളങ്ങരയിലെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്‍ഫ്രാ സട്രെക്‌ച്ചര്‍ അക്കാഡമിയുടെ നടത്തിപ്പു ചുമതല ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ ഏല്‍പ്പിച്ചതില്‍ വന്‍ അഴിമതിയും ക്രമക്കേടും നടന്നതായി കെ.എസ്‌.യു. ജില്ലാ പ്രസിഡന്റ്‌ വിഷ്‌ണു വിജയന്‍ ആരോപിച്ചു.
സംസ്‌ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സി-ഡിറ്റ്‌, സിഡാക്ക്‌, കെല്‍ട്രോണ്‍, നിര്‍മിതി, ശാസ്‌ത്രസാങ്കേതിക സര്‍വകലാശാല തുടങ്ങിയ സ്‌ഥാപനങ്ങളെ തഴഞ്ഞാണു കോടികള്‍ മുടക്കി സര്‍ക്കാര്‍ ആരംഭിച്ച ഇന്‍ഫ്രാസട്രക്‌ചര്‍ അക്കാഡമിയുടെ നടത്തിപ്പു ചുമതല സി.പി.എമ്മിന്റെ നേതൃത്വത്തിലുളള ഊരാളുങ്കല്‍ സൊസൈറ്റിയെ ഏല്‍പ്പിച്ചത്‌. ഇതിനു പിന്നില്‍ വന്‍ അഴിമതിയാണ്‌ നടന്നിരിക്കുന്നതെന്നും വിഷ്‌ണു വിജയന്‍ ആരോപിച്ചു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്‌ പാവപ്പെട്ട കുട്ടികള്‍ക്കായി ശാസ്‌ത്ര-സാങ്കേതിക തൊഴില്‍ സ്‌കില്‍ വികസനത്തിനായാണ്‌ അക്കാഡമി സ്‌ഥാപിച്ചത്‌. എന്നാല്‍ സഹകരണമേഖലയില്‍ രജിസ്‌റ്റര്‍ ചെയ്‌ത ഊരാളുങ്കല്‍ സൊസൈറ്റിയെ നടത്തിപ്പു ചുമതല ഏല്‍പ്പിക്കുന്നതോടുകൂടി സ്‌ഥാപനത്തിന്റെ ഉദ്ദേശ്യലക്ഷ്യം തന്നെ അട്ടിമറിക്കപ്പെടുകയാണ്‌.
ലേബര്‍ കോണ്‍ട്രാക്‌ട് മേഖലയിലും, ഐ.ടി മേഖലയിലും മാത്രം പ്രവര്‍ത്തനപരിചയമുളള ഊരാളുങ്കല്‍ സൊസൈറ്റി സംസ്‌ഥാനത്തിനകത്തോ പുറത്തോ സാങ്കേതികവിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ നടത്തി പരിചയമില്ലെന്നും കെ.എസ്‌.യു. ആരോപിച്ചു.
സൊസൈറ്റിയുടെ ഡയറക്‌ടര്‍ ബോര്‍ഡില്‍ സാങ്കേതികവിദഗ്‌ദരും പ്ര?ഫഷണലുകളും നിലവിലില്ല.
വിദ്യാര്‍ഥികള്‍ക്ക്‌ ട്രെയിനിങ്‌ മാത്രം നടത്താനുളള അവകാശം മാത്രമെ സഹകരണ മേഖലയില്‍ രജിസ്‌റ്റര്‍ ചെയ്‌ത സൊസൈറ്റിക്ക്‌ ഉളളുവെന്നും ആയതിനാല്‍ സൊസൈറ്റിയുടെ പേരില്‍ വിതരണം ചെയ്യുമെന്ന്‌ അറിയിച്ച സര്‍ട്ടിഫിക്കറ്റുകള്‍ക്കൊന്നും പി.എസ്‌.സിയോ യു.പി.എസ്‌.സിയോ അംഗീകാരം നല്‍കില്ലെന്നും അഴിമതി നടന്നതായി ചൂണ്ടിക്കാട്ടി വിജിലന്‍സില്‍ പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Wednesday 25 Jul 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW