Friday, September 14, 2018 Last Updated 4 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 12.13 AM

രക്ഷകനായ കിണറിലെ കുടിവെള്ളം മുട്ടിച്ച്‌ ഫയര്‍ഫോഴ്‌സ്

uploads/news/2018/07/235917/2.jpg

തലശ്ശേരി: കിണറിലെ വെള്ളത്തില്‍ പെട്രോള്‍ പടര്‍ന്ന്‌ കുടിവെള്ളം മുട്ടി. കഴിഞ്ഞ ദിവസം തലശേരി നഗരത്തെ ഭീതിയില്‍ ആഴ്‌ത്തിയ അഗ്നിബാധയെ തുടര്‍ന്ന്‌ തീ കൂടുതല്‍ പടരാതിരിക്കാന്‍ രക്ഷകനായ പഴയ ബസ്‌ സ്‌റ്റാന്റിലെ പുരാതന കിണറിലെ വെള്ളത്തിലാണ്‌ പെട്രോള്‍ കലര്‍ന്നത്‌. ആളിപടര്‍ന്ന തീ അണയ്‌ക്കാന്‍ എത്തിയ ഫയര്‍ എഞ്ചിനുകളില്‍ സുക്ഷിച്ചിരുന്ന വെള്ളം തീര്‍ന്നപ്പോള്‍ അഗ്നിനിശമന ഉദ്യോഗസ്‌ഥര്‍ ഈ കിണറില്‍ നിന്നാണ്‌ അവരുടെ ജെറ്റ്‌ മോട്ടോര്‍ ഉപയോഗിച്ച്‌ വെള്ളം പമ്പ്‌ ചെയ്‌തത്‌. നഗരത്തില്‍ നിരവധി ചെറുകിട ഹോട്ടലുകള്‍, ടീ സ്‌റ്റാളുകള്‍, ജ്യൂസ്‌ കടകള്‍ എന്നിവക്ക്‌ കൊടും വേനലില്‍ പോലും അത്താണിയാണ്‌ ഈ കിണര്‍. ഫയര്‍ഫോഴ്‌സ് മോട്ടോറില്‍ ഇന്ധനമായി ഉപയോഗിച്ച പെട്രോള്‍ കിണറില്‍ പടര്‍ന്നതിനെ തുടര്‍ന്നാണ്‌ ചൊവ്വാഴ്‌ച കുടിവെള്ളം ശേഖരിക്കാന്‍ എത്തിയവര്‍ക്ക്‌ പെട്രോള്‍ കലര്‍ന്ന വെള്ളം ലഭിച്ചത്‌. ഇതേ തുടര്‍ന്ന്‌ പതിവ്‌ ആവശ്യക്കാര്‍ മറ്റ്‌ സ്‌ഥലങ്ങളില്‍ നിന്നാണ്‌ ശുദ്ധജലം ശേഖരിച്ചത്‌. ഈ സാധ്യത ഉപയോഗപ്പെടുത്തി കിണര്‍ വേണ്ടെന്ന്‌ വെക്കാന്‍ നഗരസഭ തുനിയുമോ എന്ന ആശങ്കയിലാണ്‌ ഈ കിണറിനെ ആശ്രയിക്കുന്നവര്‍.

Ads by Google
Advertisement
Wednesday 25 Jul 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW