Monday, November 19, 2018 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 12.13 AM

ചട്ടം ലംഘിച്ച്‌ എച്ച്‌.എം തസ്‌തികയില്‍ നിയമനം: ആരോപണം ശക്‌തമാകുന്നു

uploads/news/2018/07/235916/1.jpg

കൂത്തുപറമ്പ്‌: പാനൂരിനടുത്ത തിരുവാല്‍ യു.പി സ്‌ക്കൂളില്‍ ചട്ടം ലംഘിച്ച്‌ എച്ച്‌.എം തസ്‌തികയില്‍ നിയമനമെന്ന ആരോപണം ശക്‌തമാകുന്നു. സീനിയോറിറ്റിയും ടെസ്‌റ്റ് ക്വാളിഫിക്കേഷനും ഉളള സുഹാസിനി ടീച്ചറെ മാറ്റി ഹാജിറ ടീച്ചറെ എച്ച്‌.എം തസ്‌തികയില്‍ അവരോധിച്ചതിനെതിരെയാണ്‌ പ്രതിഷേധവും ആരോപണങ്ങളും ഉയര്‍ന്നിട്ടുളളത്‌. ഇതിനെതിരെ സുഹാസിനി ടീച്ചര്‍ ഹൈക്കോടതിയെ സമീപിക്കുകയും നിയമനം ഒരു മാസത്തേക്ക്‌ സ്‌റ്റേ ചെയ്‌തിട്ടുമുണ്ട്‌.
പാനൂര്‍ മഹല്‍ മുസ്ലീം ജമായത്ത്‌ മാനേജ്‌മെറ്റിന്റെ കീഴിലായിരുന്നു സ്‌ക്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നത്‌. മുസ്ലീംലീഗില്‍ ഗ്രൂപ്പ്‌ വഴക്ക്‌ ശക്‌തമായതോടെ തിരഞ്ഞെടുപ്പ്‌ നടക്കാതിരിക്കുകയും മാനേജ്‌മെന്റ്‌ വഖഫ്‌ ബോര്‍ഡ്‌ ഏറ്റെടുക്കുമായിരുന്നു. ന്യൂനപക്ഷ പദവിയുടെ പേരിലാണ്‌ നിയമനം എന്നതാണ്‌ മാനേജ്‌മെന്റ്‌ വിശദീകരണം. 1985ല്‍ സര്‍വ്വീസില്‍ എത്തിയ സുഹാസിനി ടീച്ചര്‍ക്കു ശേഷം രണ്ടരമാസം കഴിഞ്ഞാണ്‌ ഹാജിറ ടീച്ചര്‍ സര്‍വ്വീസില്‍ എത്തിയത്‌.2018ല്‍ പുറത്തിറങ്ങിയ വിദ്യാഭ്യാസ നിയമപ്രകാരം ടെസ്‌റ്റ് ക്വാളിഫിക്കേഷന്‍ പ്രധാന അദ്ധ്യാപകര്‍ നിര്‍ബന്ധമായും കഴിഞ്ഞിരിക്കണം എന്നിരിക്കെ ഹാജിറ ടീച്ചര്‍ കോഴ്‌സ് കഴിഞ്ഞിട്ടുമില്ലെന്നാണ്‌ ഒരു വിഭാഗം പറയുന്നത്‌
നിയമനത്തിനെതിരെ പ്രദേശത്ത്‌ നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച്‌ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്‌. വിദ്യാലയത്തിലെ ചില രക്ഷിതാക്കളും ഇതിനെ പിന്തുണക്കുന്നുണ്ട്‌. മേഖലയില്‍ വര്‍ഗീയ വിവേചനത്തിനെതിരെ പോസ്‌റ്ററുകളും പതിഞ്ഞിട്ടുണ്ട്‌. കോടതിയെ സമീപിച്ചതിനു പുറമെ എ.ഇ.ഒ,ഡി.ഇ.ഒ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്‌. അതേ സമയം നിയമവിരുദ്ധമായ തൊന്നും ചെയ്‌തിട്ടില്ലെന്നും സമൂഹത്തില്‍ വര്‍ണ്മീയ ചേരിതിരിവിന്‌ ഒരു വിഭാഗം ശ്രമിക്കുന്നുവെന്നാണ്‌ മാനേജ്‌മെന്റ്‌ തീരുമാനത്തിനനുകൂലര്‍ പറയുന്നത്‌. പാനൂര്‍ മഹല്ലിനു കീഴിലെ ന ജാത്ത്‌ ഇംഗ്ലീഷ്‌ മീഡിയം നഴ്‌സറി സകൂള്‍
മഹല്ല്‌ നേതാക്കള്‍ നേതൃത്വം നല്‍കുന്ന ഖുതുബിയ് യഇംഗ്ലീഷ്‌ മീഡിയം,
എം.ഇ.എസ്‌ തുടങ്ങിയ സ്‌ഥാപനങ്ങളില്‍ പ്രധാനാധ്യാപക നിയമനങ്ങളില്‍ ന്യൂനപക്ഷ പരിഗണന നല്‍കാതെ തിരുവാല്‍ യു.പി സകൂളില്‍ മാത്രം തര്‍ക്കമുണ്ടാക്കിയതില്‍ രക്ഷിതാക്കള്‍ക്കും ആശങ്കയുണ്ട്‌. സോഷ്യല്‍ മീഡിയകളില്‍ തിരുവാല്‍ പ്രശ്‌നം സ്‌ജീവമായതോടെ മേഖലയിലെ ലീഗിലെ പതിവ്‌ ഗ്രൂപ്പ്‌ മാനേജര്‍മാരും എതിര്‍ത്തും അനുകൂലിച്ചും രംഗത്തുണ്ട്‌.

Ads by Google
Advertisement
Wednesday 25 Jul 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW