Saturday, September 08, 2018 Last Updated 6 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 12.13 AM

ശ്യാമപ്രസാദിന്റെ കൊല: ബി.ജെ.പിയുടെ ബഹുജന മാര്‍ച്ചും ധര്‍ണ്ണയും 31ന്‌

കണ്ണൂര്‍: എസ്‌.ഡി.പി.ഐ. ഭീകരതക്കെതിരായും എ.ബി.വി.പി. പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ കൊലപാതകത്തിലെ ഗൂഡാലോചന ഉള്‍പ്പടെ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടും ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 31 ന്‌ കലക്‌ട്രേറ്റിലേക്ക്‌ ബഹുജനമാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന്‌ ജില്ലാ പ്രസിഡന്റ്‌ പി. സത്യപ്രകാശ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. കലക്‌ട്രേറ്റ്‌ മാര്‍ച്ചിന്റെ പ്രചരണാറത്ഥം 26, 27, 28 തീയതികളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിക്കും. സംസ്‌ഥാന ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ യോഗങ്ങളില്‍ പങ്കെടുക്കും. രാജ്യത്തെവിടെ തീവ്രവാദി സാന്നിധ്യം കണ്ടെത്തിയാലും അതില്‍ കണ്ണൂരിന്റെ ബന്ധം പുറത്താവുന്ന കാഴ്‌ചയാണ്‌ അടുത്തകാലത്തായി കാണാന്‍ കഴിയുന്നത്‌. ഇസ്ലാമിക തീവ്രവാദം നമ്മുടെ വീട്ടുപടിക്കലെത്തിയതായും സത്യപ്രകാശ്‌ ആരോപിച്ചു. എ. ഒ. രാമചന്ദ്രന്‍, പി. എ. റിതേഷ്‌ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 25 Jul 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW