Friday, September 14, 2018 Last Updated 7 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 12.13 AM

പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍: യാത്ര ദുര്‍ഘടം; നഗരം ഗതാഗതക്കുരുക്കില്‍

തലശ്ശേരി: പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെയുള്ള ദുര്‍ഘട യാത്ര, നഗരം
ഗതാഗതക്കുരുക്കില്‍. തകര്‍ന്നു താറുമാറായ റോഡിലെ കരിങ്കല്‍
ചീളുകളുകളില്‍ കുന്നുകൂടി ഡെല്‍റ്റകള്‍ക്കു സമാനമായിരിക്കുകയാണ്‌.
വെള്ളം കെട്ടിക്കിടന്ന്‌ തടാക സമാനമായ റോഡിലൂടെയുള്ള വാഹന യാത്ര നരക
തുല്യമായാി. പുതിയ ബസ്‌ സ്‌റ്റാന്റിനുസമീപത്തെ സദാനപൈ പെട്രോള്‍ പമ്പിനു മുന്‍ വശത്തുകൂടെ കടന്നു പോകുന്ന റോഡുകളാണ്‌ തകര്‍ന്നു
താറുമാറായിക്കിടക്കുന്നത്‌. കൂത്തു പറമ്പുഭാഗത്തുനിന്നം വരുന്ന ബസ്‌
ഉള്‍പ്പെടെയുള്ള വാഹനങ്ങളും സംഗമം ജംഗ്‌ഷനുമുന്നിലൂടെയാണ്‌ ബസ്‌
സ്‌റ്റാന്റില്‍ പ്രവേശിക്കേണ്ടത്‌. ഇവിടെ ചിത്രവാണി ടാക്കീസിനു
മുന്‍വശവും റോഡ്‌ പാടെ തകര്‍ന്നിരിക്കുകയാണ്‌. പ്രതിദിനം നൂറുക്കണക്കിന്‌
വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിന്റെ ശോച്യാവസ്‌ഥ നഗരത്തെ
ഗതാഗതക്കുരുക്കിലേക്ക്‌ തള്ളി വിടുകയാണ്‌. തലശ്ശേരി പഴയ ബസ്‌ സ്‌റ്റാന്റ്‌
ട്രാഫിക്‌ സേ്‌റ്റഷന്‍ മുതല്‍ പുതിയ ബസ്‌ സ്‌റ്റാന്റ്‌ നാരങ്ങാപ്പുറം വരെയുള്ള
റോഡുകളും സമാനമായ അവസ്‌ഥയിലാണ്‌. കണ്ണൂര്‍ ഭാഗത്തുനിന്നും വരുന്ന സ്വകാര്യ ബസുകള്‍ പഴയ ബസ്‌ സ്‌റ്റാന്റില്‍ നിന്നും ട്രാഫിക്‌ സ്‌റ്റേഷനു
മുന്നിലൂടെയാണ്‌ പുതിയ ബസ്‌ സ്‌റ്റാന്റിലേക്കു നീങ്ങുന്നത്‌. ഇവിടങ്ങളില്‍
റോഡുകളില്‍ വന്‍ഗര്‍ത്തങ്ങളാണ്‌ രൂപപ്പെട്ടിരിക്കുന്നത്‌. മട്ടാമ്പ്രം
ഭാഗത്തുനിന്നും മുകുന്ദ്‌ ജംഗ്‌ഷനിലേക്കുള്ള റോഡ്‌ മഴയൊന്നു പെയ്‌താല്‍
വെള്ളത്തിനടിയിലാണ്‌. നിലവിലുള്ള ഓടകളിലെ മാലിന്യം കെട്ടിക്കിടക്കുന്നതും
റോഡില്‍ വെളഅളക്കെട്ടിന്‌ കാരണമാകുന്നു. നഗരസഭ ഓടകളിലെ ചെളിയുള്‍പ്പെടെ കുന്നുകൂടിയ മാലിന്യങ്ങള്‍ മഴക്കുമുമ്പെ നീക്കം ചെയ്ായത്തതാണ്‌ കോടി ചെലവഴിച്ച്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പല റോഡുകളും തകരാന്‍
കാരണമാകുന്നത്‌. പഴയ റോഡുകള്‍ക്കു സമീപം ഓടകളില്ലാത്തതുകാരണം റോഡുകള്‍ പലപ്പോഴും മഴപെയ്‌താല്‍ വെള്ളത്തിനടിയിലാവുന്നത്‌ നിത്യ സംഭവമാവുന്നു.
ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കാത്തതാണ്‌ പലപ്പോഴും
നഗരത്തിലെ റോഡുകളുടെ തകര്‍ച്ചയിലേക്കു നയിക്കുന്നത്‌. 1936 ല്‍
എരഞ്ഞോളിപ്പാലം മുതല്‍ തലശ്ശേരി ട്രാഫിക്‌ സേ്‌റ്റഷന്‍ വരെയുള്ള റോഡ്‌
നിര്‍മ്മിച്ചത്‌ കോണ്‍ക്രീറ്റിലാണ്‌. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ റോഡുകള്‍
തകര്‍ന്നിരുന്നില്ല. എന്നാല്‍ രണ്ടു വര്‍ഷം മുന്‍പ്‌ പ്രസ്‌തുത റോഡിന്റെ
മുകളില്‍ സാധാരണ മെറ്റല്‍ പാകി ടാര്‍ ചെയ്‌തതിനെ തുടര്‍ന്ന്‌ റോഡുകള്‍
പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്‌. പഴയ റോഡ്‌ ഇപ്പോഴും ഒന്നും പറ്റാതെ
നിലനില്‍ക്കുന്നുമുണ്ട്‌. നഗരത്തിനു സമീപ പ്രദേശങ്ങളിലെ പല റോഡുകളും
കാലവര്‍ഷത്തിനു മുന്നെ തകര്‍ന്നിട്ടും നഗരസഭ ഇതിന്റെ അറ്റകുറ്റപ്പണികള്‍
ചെയ്യാന്‍ അലംഭാവം കാട്ടിയിരിക്കുകയാണ്‌. പഴയ ബസ്‌ സ്‌റ്റാന്റില്‍ നിന്നും
പുതിയ ബസ്‌ സ്‌റ്റാന്റിലെത്താന്‍ അരമണിക്കൂറാണ്‌ യാത്രക്കാരന്‍ വാഹനത്തില്‍
സഞ്ചരിക്കേണ്ടത്‌. റോഡു തകര്‍ച്ചയും ഗതാഗതക്കുരുക്കും കാരണം നഗരത്തിലെ
വ്യാപാര മേഖല തീര്‍ത്തും തകര്‍ച്ചയുടെ വക്കിലാണ്‌. പലരും ഇപ്പോള്‍ സമീപ
പ്രദേശങ്ങളിലെ നഗരങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌. കനത്ത മഴയില്‍ നഗരത്തിലെ പല വ്യാപാര സ്‌ഥാപനങ്ങളും ദിവസങ്ങളോളം തുറന്നു പ്രവര്‍ത്തിച്ചിരുന്നില്ല. വന്‍ ഓവുചാലുകള്‍ നിര്‍മ്മിച്ച്‌ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയാനുള്ള സംവിധാനമാണ്‌ ആദ്യം ഒരുക്കേണ്ടതെന്നും നാട്ടുകാരും വ്യാപാരികളും പറയുന്നു.

Ads by Google
Advertisement
Wednesday 25 Jul 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW