Friday, September 14, 2018 Last Updated 7 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 12.13 AM

ഒടുവില്‍ ധര്‍മ്മടം ആരോഗ്യ വകുപ്പും ഉണര്‍ന്നു

തലശ്ശേരി: ഒടുവില്‍ ധര്‍മ്മടം ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്‌ഥരും ഉണര്‍ന്നു. പഴയ ഭക്ഷണ സാധനങ്ങള്‍ ചൂടാക്കി വിളമ്പുന്ന ഹോട്ടലുകാരും ബേക്കറിക്കാരും ഒന്ന്‌ ഞെട്ടി. ഉദ്യോഗസ്‌ഥര്‍ പരിശോധനക്കായി കയറിയിറങ്ങിയ മുപ്പതോളം സ്‌ഥാപനങ്ങളില്‍ 15 ഉം നിയമവഴിയില്‍ പോകുന്നതല്ലെന്ന്‌ കണ്ടെത്തി.ഇതില്‍ പെട്ട ചിലര്‍ക്ക്‌ മുന്നറിയിപ്പ്‌ നോട്ടിസ്‌ നല്‍കി. മറ്റ്‌ ചിലരില്‍ നിന്ന്‌ പിഴ ഈടാക്കി. ധര്‍മ്മടം ഗ്രാമ പഞ്ചായത്തിലെ മീത്തലെ പീടിക, താഴെ പീടിക, ധര്‍മ്മടം, ബ്രണ്ണന്‍ കോളേജ്‌ തുടങ്ങിയ പ്രദേശങ്ങളിലുള്ള ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, മത്സ്യ മാര്‍ക്കറ്റ്‌, അനാധി കടകള്‍, ഫ്രൂട്ട്‌ സ്‌റ്റാള്‍, സേ്‌റ്റഷനറി കടകള്‍, തുടങ്ങിയ മുപ്പതോളം സ്‌ഥാപനങ്ങളിലാണ്‌ കഴിഞ്ഞ ദിവസം ഹെല്‍ത്ത്‌ സ്‌ക്വാഡ്‌ പരിശോധന നടത്തിയത്‌. മീത്തലെ പീടികയിലെ ഒരു ഹോട്ടലില്‍ നിന്നാണ്‌ ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടിയത്‌.ബ്രണ്ണന്‍ കോളേജിനടുത്ത ഒരു ബേക്കറിയില്‍ നിന്ന്‌ പഴകി അഴുകിയ മിട്ടായികള്‍ പിടികൂടാനായി. ചില സ്‌ഥാപനങ്ങളില്‍ നിന്ന്‌ പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത്‌ നശിപ്പിച്ചു. പുകയില ഉല്‍പന്നങ്ങള്‍ക്കെതിരെയുള്ള പ്രചാരണ - നിരോധന - ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാതെ കോട്‌ പ ആക്‌ട് ലംഘിച്ചതിന്‌ വിവിധ സ്‌ഥാപനങ്ങളില്‍ നിന്ന്‌ 3600 രൂപ ഫൈന്‍ ഈടാക്കി. 12 സ്‌ഥാപനങ്ങള്‍ക്കാണ്‌ നോട്ടീസ്‌ നല്‍കിയത്‌. ചില സേ്‌റ്റഷനറി കടകളില്‍ സിഗരറ്റും ബീഡിയും കത്തിക്കാന്‍ സിഗാര്‍ ലൈറ്റര്‍ കെട്ടിത്തൂക്കിയതി നും പിഴ ഈടാക്കി

Ads by Google
Advertisement
Wednesday 25 Jul 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW