Friday, November 16, 2018 Last Updated 3 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 12.13 AM

35 വര്‍ഷം പഴക്കമുള്ള മരം കടപുഴകി വീണു

തലശ്ശേരി: തലശ്ശേരി പഴയ ബസ്‌ സ്‌റ്റാന്റ്‌ പരിസരത്തെ സഹകരണ പഴം പച്ചക്കറി
മാര്‍ക്കറ്റിനു സമീപത്തെ 35 വര്‍ഷം പഴക്കമുള്ള ചെന്തമരി മരം കടപുഴകി
വീണു. സംഘത്തിന്റെ ഷീറ്റ്‌ പാകിയ മേല്‍ക്കൂരയില്‍ മരം കടപുഴകി വീണത്‌. ദിവസങ്ങളായി മരത്തിന്റെ ചരിവ്‌ ശ്രദ്ധയില്‍പ്പെട്ടതായി സമീപത്തെ ഗുഡ്‌സ്‌ ഓട്ടോ സ്‌റ്റാന്റിലെ ഡ്രൈവര്‍മാര്‍ പറഞ്ഞു. മരം ചരിഞ്ഞു വീടുന്ന സമയത്ത്‌ സമീപത്ത്‌ അഞ്ചോളം ഗുഡ്‌സ്‌ ഓട്ടോറിക്ഷകള്‍ പാര്‍ക്കു ചെയ്‌തിരുന്നു. സൊസൈറ്റിയുടെ വരാന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന നിരവധി പേരും ഉണ്ടായിരുന്നു. മരം മേല്‍ക്കൂരയില്‍ തങ്ങി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ദേശീയ പാതയുടെ സമീപത്താണ്‌ മരം. സംഭവം അറിഞ്ഞ്‌ സ്‌ഥലത്തെത്തിയ അഗ്നിശമന സേന വിഭാഗം മരത്തിന്റെ ചില്ലകള്‍ മുറിച്ചുമാറ്റി ഗതാഗത തടസ്സം നീക്കി. പിന്നീട്‌ നഗരസഭ ഹെല്‍ത്ത്‌ വിഭാഗം ജീവനക്കാരും സ്‌ഥലത്തെത്തി മരത്തിന്റെ ചില്ലകള്‍ നീക്കം ചെയ്‌തു. പൊതുമരാമത്തിന്റെ കീഴിലുള്ള സ്‌ഥലത്തെ മരമായതിനാല്‍ അവരുടെ അനുമതിയോടെ അപകടാവസ്‌ഥയിലുള്ള മരം മുറിച്ചുനീക്കി. ഒരു ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. ഓട്ടോ സ്‌റ്റാന്റിനു സമീപത്തെ മറ്റൊരു മരവും അപകട ഭീഷണിയിലാണെന്ന്‌ ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഓട്ടോ സ്‌റ്റാന്റിലെ ഡ്രൈവര്‍മാരായ അബു, രമേശന്‍ എന്നിവരാണ്‌ തണലിനായി കടപുഴകി വീണ്‌ മരം നട്ടുപിടിപ്പിച്ചത്‌.

Ads by Google
Advertisement
Wednesday 25 Jul 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW