Wednesday, November 21, 2018 Last Updated 19 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 12.13 AM

ട്രാഫിക്ക്‌ പരിഷ്‌ക്കാരം; മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ അധികൃതര്‍ നശിപ്പിച്ചു

ആലക്കോട്‌: ആലക്കോട്‌ ടൗണില്‍ ഗതാഗത പരിഷ്‌കരണത്തിനായി സ്‌ഥാപിച്ച മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ പഞ്ചായത്ത്‌ അധികൃതര്‍ തന്നെ നശിപ്പിച്ചത്‌ പ്രതിഷേധത്തിനിടയാക്കി. ഫ്‌ളക്‌സ് നിരോധനത്തിന്റെ പേരിലാണ്‌ നിയമങ്ങള്‍ കാറ്റില്‍ പറത്തി ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചത്‌. ആലക്കോട്‌ ടൗണിലെ ഗതാഗതക്കുരുക്കിന്‌ ശ്വാശത പരിഹാരം കാണുന്നതിനാണ്‌ ഒരു മാസം മുമ്പ്‌ മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ സ്‌ഥാപിച്ചത്‌. ഇരുമ്പ്‌ ഫ്രെയിമില്‍ ഫ്‌ലക്‌സ് ഒട്ടിച്ചായിരുന്നു ബോര്‍ഡിന്റെ നിര്‍മ്മാണം. പതിനായിരക്കണക്കിന്‌ രൂപയാണ്‌ ഇതിനായി ചിലവഴിച്ചത്‌. ബോര്‍ഡുകള്‍ സ്‌ഥാപിച്ചതോടെ അനധികൃത പാര്‍ക്കിംഗ്‌ ഒരു പരിധി വരെ തടയാനും സാധിച്ചു. പൊലീസിന്റെ സേവനവും ഇതിനായി ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന ടൗണ്‍ ശുചീകരണത്തിന്റെ മറവിലാണ്‌ മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടത്‌. ഫ്‌ലക്‌സ് വിമുക്‌ത പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ്‌ ബോര്‍ഡുകള്‍ നശിപ്പിച്ചതെന്നാണ്‌ അധികൃതര്‍ നല്‍കുന്ന വിശദീകരണം. വ്യാപാര സ്‌ഥാപനങ്ങളുടെതുള്‍പ്പെടെ നിരവധി ബോര്‍ഡുകള്‍ നില നില്‍ക്കെയാണ്‌ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയുള്ള പഞ്ചായത്തിന്റെ നടപടി. ശൗചാലയം പോലുള്ള അവശ്യ സൗകര്യങ്ങള്‍ പോലും ഒരുക്കാതെയാണ്‌ തലതിരിഞ്ഞ തീരുമാനങ്ങളുമായി അധികൃതര്‍ രംഗത്തെത്തിയതെന്ന്‌ വ്യാപാരികള്‍ പറയുന്നു . ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടതോടെ ടൗണിലെ പാര്‍ക്കിങ്ങ്‌ പഴയ പടിയായി. കാല്‍നടയാത്രക്കാര്‍ക്ക്‌ പോലും സഞ്ചരിക്കാന്‍ സാധിക്കാത്ത സ്‌ഥിതിയായതോടെ ഏറെ ദുരിതത്തിലാണ്‌ ജനങ്ങള്‍. പകരം സംവിധാനം ഒരുക്കാതെ ബോര്‍ഡുകള്‍ നശിപ്പിച്ച നടപടിയില്‍ പൊലീസും അസന്തുഷ്‌ടിയിലാണ്‌. നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനേയും ടൗണില്‍ നിന്ന്‌ പിന്‍വലിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Wednesday 25 Jul 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW