Friday, September 14, 2018 Last Updated 7 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 12.13 AM

തലശ്ശേരി ജനറല്‍ ആസ്‌പത്രി: ഹൈടെക്ക്‌ പ്രഖ്യാപനങ്ങള്‍ യഥേഷ്‌ടം; പ്രധാന സര്‍ജനെ സ്‌ഥലം മാറ്റിയതില്‍ വ്യാപക പ്രതിഷേധം

തലശ്ശേരി: ജനറല്‍ ആസ്‌പത്രിയില്‍ ആധുനിക ശാസ്‌ത്രക്രിയ ഉപകരണങ്ങള്‍ , അതിനൂതന ഓപ്പറേഷന്‍ തീയറ്ററുകള്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിവിധ സന്നദ്ധ സംഘടനകളുടെയും എം പി.ഫണ്ടുകള്‍, സര്‍ക്കാര്‍ ഫണ്ടുകള്‍ എന്നിവ ഉപയോഗിച്ച്‌ പുരോഗമിക്കവെ ജനറല്‍ ആസ്‌പത്രിയില്‍ തിരക്കേറിയതും ഏറ്റവും ജനകീയനുമായ ഡോ.ദേവരാജയെ ഗൗരവമായ ഓപ്പറേഷന്‍ തീയറ്റര്‍ ഇല്ലാത്ത കൂത്തൂപറമ്പ്‌ സര്‍ക്കാര്‍ ആസ്‌പത്രിയിലേക്ക്‌ സ്‌ഥലം മാറ്റിയതില്‍ പ്രതിഷേധം ശക്‌തവും വ്യാപകവും ആണ്‌. തലശ്ശേരി ജനറല്‍ ആസ്‌പത്രിയില്‍ വിവിധ വിഭാഗങ്ങളിലായി അറുപതോളം ഡോക്‌ടര്‍മാരാണ്‌ സേവനം അനുഷ്‌ഠിക്കുന്നത്‌. ഇതില്‍ മൂന്ന്‌ പേരാണ്‌ സര്‍ജന്‍മാരായിട്ടുള്ള ജനറല്‍ സര്‍ജിക്കല്‍ വിഭാഗത്തില്‍ ഏറെ ശ്രദ്ധേയനായ ദേവരാജന്‍ ജനറല്‍ ആസ്‌പത്രിയില്‍ ചികില്‍സ തേടി എത്തി ശസ്‌ത്രക്രിയക്ക്‌ നിര്‍ദേശിക്കപ്പെട്ട രോഗികള്‍ക്ക്‌ ഒകേ്‌ടാബര്‍ മാസം വരെയുള്ള വിവിധ ദിവസങ്ങളില്‍ ദിവസം നിശ്‌ചയിച്ചിരുന്നു. തലശ്ശേരി നഗരത്തിലും നഗരപരിസരങ്ങളിലുമായി പ്രവര്‍ത്തിച്ചു വരുന്ന നിരവധി പുനരധിവാസ കേന്ദ്രങ്ങളിലെ ജീറിയാട്രിക്ക്‌ വിഭാഗത്തില്‍പെട്ടതും പ്രമേഹം ബാധിച്ച്‌ ഗുരുതരാവസ്‌ഥയിലായ രോഗികളെയും ചികില്‍സക്കായി എത്തുന്നതും ഡോ.ദേവരാജാണ്‌ സ്വകാര്യ ആസ്‌പത്രികളില്‍ വന്‍ ചിലവ്‌ വരുന്ന വിവിധ ശസ്‌ത്രക്രിയകള്‍ ആവിശ്യമായി വരുന്ന രാേഗികള്‍ക്ക്‌ നാമമാത്രമായ തുക ക്ക്‌ ജനറല്‍ ആസ്‌പത്രിയില്‍ നിന്നും ഇദ്ദേഹം ശസ്‌ത്രക്രിയ നടത്തി നിരവധി ദരിദ്ദ കുടുംബങ്ങളെ ഇദ്ദേഹം രക്ഷപ്പെടുത്തിയിട്ടുണ്ട്‌. ജനറല്‍ ആസ്‌പത്രി വിവിധ മേഖലകളില്‍ കൂടുതല്‍ മെച്ചപ്പെട്ട സംവിധാനത്തിലേക്ക്‌ വളരവെ ജനറല്‍ ആസ്‌പത്രിയില്‍ നിന്നും പ്രസ്‌തുത ഡോക്‌ടറെ മാറ്റിയതില്‍ അഗതി, പുനരധിവാസ കേന്ദ്രം, സി.എച്ച്‌ സെന്‍ന്റര്‍ എന്നിവിടങ്ങളിലെ മാനേജ്‌മെന്റും രോഗികള്‍ക്കൊപ്പം ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്‌. സ്വകാര്യ ആസ്‌പത്രികളില്‍ ശസ്‌ത്രക്രിയ നടത്തുന്നതിന്‌ രോഗികളെ നിര്‍ബന്ധിക്കാന്‍ ഇടയാക്കിയതാണ്‌ സ്‌ഥലം മാറ്റമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്‌.

Ads by Google
Advertisement
Wednesday 25 Jul 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW