Wednesday, November 14, 2018 Last Updated 10 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 01.59 AM

സൗത്ത്‌ ബീച്ചില്‍ ടൂറിസം പോലീസിനെ നിയമിക്കണം: സംരക്ഷണ സമിതി

കോഴിക്കോട്‌: സൗത്ത്‌ ബീച്ച്‌ സൗന്ദര്യവല്‍ക്കരണ പദ്ധതി പൂര്‍ത്തീകരണത്തിന്‌ ചുക്കാന്‍ പിടിച്ച കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പ്‌, സ്‌ഥലം എം.എല്‍.എ, പോര്‍ട്ട്‌ അതോറിറ്റി, കോഴിക്കോട്‌ കോര്‍പ്പറേഷന്‍ എന്നിവയെ സൗത്ത്‌ ബീച്ച്‌ സംരക്ഷണ സമിതി അഭിനന്ദിച്ചു.
നവീകരിച്ച സൗത്ത്‌ ബീച്ചില്‍ സാമൂഹിക വിരുദ്ധ ശല്യം ഇല്ലാതാക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടൂറിസം പോലീസിനെ നിയമിക്കണമെന്നും സൗത്ത്‌ ബീച്ചിന്റെ രണ്ടാം ഘട്ട വികസനം ഉടന്‍ നടപ്പിലാക്കണമെന്നും സന്നാഫ്‌ പാലക്കണ്ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമിതി രൂപീകരണ യോഗം ആവശ്യപ്പെട്ടു.
ആവശ്യമായ നിരീക്ഷണ ക്യാമറകള്‍ സ്‌ഥാപിക്കുക, സൗത്ത്‌ ബീച്ച്‌ റോഡിലെ ലോറികള്‍ മാറ്റാന്‍ നടപടി എടുക്കുക, പോര്‍ട്ടിന്റെ ഭൂമിയിലുള്ള ലോറി സ്‌റ്റാന്റ്‌ ഒഴിവാക്കുക, സൗന്ദര്യവല്‍ക്കരിച്ച സൗത്ത്‌ ബീച്ചിലെ ഇലക്ര്‌ടിഫിക്കേഷന്‍ ജോലികള്‍ അടിയന്തിരമായി തീര്‍ക്കുക, സൗത്ത്‌ ബീച്ചില്‍ പോലീസ്‌ എയിഡ്‌ പോസ്‌റ്റ് സ്‌ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ടൂറിസം മന്ത്രി, ടൂറിസം സെക്രട്ടറി, പോര്‍ട്ട്‌ ഓഫീസര്‍, ജില്ലാ കലക്‌ടര്‍, കോര്‍പ്പറേഷന്‍ മേയര്‍, സ്‌ഥലം എം.എല്‍.എ, സിറ്റി പോലീസ്‌ കമ്മീഷണര്‍ എന്നിവര്‍ക്ക്‌ നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.
സംരക്ഷണ സമിതി ഭാരവാഹികളായി വിമല്‍ പി. റാഡിയ (ചെയര്‍മാന്‍), സിറാസ്‌ ഡി. കപ്പാസി, കെ.എസ്‌. അരുണ്‍ദാസ്‌ (വൈസ്‌ ചെയര്‍മാന്‍), സന്നാഫ്‌ പാലക്കണ്ടി (ജനറല്‍ കണ്‍വീനര്‍), എ.വി. സക്കീര്‍ ഹുസൈന്‍, എം.ആര്‍. രാജേശ്വരി (കണ്‍വീനര്‍), പി.ടി. ആസാദ്‌ (ട്രഷറര്‍), ബി.വി. മുഹമ്മദ്‌ അശറഫ്‌, കെ.വി. സുല്‍ഫീക്കര്‍, പി.ടി. മുഹമ്മദലി, എസ്‌.സി. സലീം പി.എ. ബച്ചു, പി.വി. മുഹമ്മദ്‌ സാലിഹ്‌, പി.എന്‍. വലീദ്‌, സി.ഇ.വി. അബ്‌ദുല്‍ ഗഫൂര്‍, എ.ടി. അമീര്‍, ഐ.പി. ഉസ്‌മാന്‍ കോയ, കെ.എം.നിസാര്‍ (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.ഗുജറാത്തി സ്‌ട്രീറ്റ്‌ റസിഡന്‍സ്‌ അസോസിയേഷന്‍, ഹല്‍വബസാര്‍ റസിഡന്‍സ്‌ അസോസിയേഷന്‍, പട്ടു തെരുവ്‌ റസിഡന്‍സ്‌ അസോസിയേഷന്‍, സൗഹൃദ തീരം ബീച്ച്‌ കൂട്ടായ്‌മ, ബോറ കൂട്ടായ്‌മ എന്നിവയുടെ ഭാരവാഹികളും മറ്റു പ്രമുഖരും പങ്കെടുത്ത യോഗത്തില്‍ എ.വി. സക്കീര്‍ ഹുസൈന്‍ സ്വാഗതവും എം.ആര്‍. രാജേശ്വരി നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Tuesday 24 Jul 2018 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW