Wednesday, November 14, 2018 Last Updated 11 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 01.59 AM

വീണ്ടും ഗെയില്‍ ദുരിതം; മുണ്ടുപാറയില്‍ ഗെയില്‍ കുഴിയില്‍ വീണ വിദ്യാര്‍ഥിയുടെ നില ഗുരുതരം

മുക്കം: ഗെയില്‍ പദ്ധതിക്കായി കുഴിച്ച കുഴിയില്‍ വീണ വിദ്യാര്‍ഥിയുടെ നില ഗുരുതരാവസ്‌ഥയില്‍. ഓമശ്ശേരിക്കടുത്ത്‌ മുണ്ടുപാറ പുല്ലംപാടിയില്‍ ഇന്നലെ ഉച്ചയ്‌ക്ക് 12. 30 ഓടെയാണ്‌ സംഭവം. പുല്ലംപാടി ബഷീറിന്റെ മകന്‍ സുഹൈല്‍ (10) ആണ്‌ അപകടത്തില്‍പ്പെട്ടത്‌.
സഹപാഠികളോടൊപ്പം മീന്‍പിടിക്കുന്നതിനിടെ അബദ്ധത്തില്‍ 10 അടിയിലേറെ താഴ്‌ചയുള്ള ഗെയില്‍ കുഴിയിലേക്ക്‌ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ നാട്ടുകാരെത്തി കുട്ടിയെ മുങ്ങിയെടുക്കുകയായിരുന്നു. വെള്ളത്തില്‍ നിന്നും പുറത്തെടുത്തപ്പോള്‍ കുട്ടിയുടെ ബോധം നഷ്‌ടപ്പെട്ടിരുന്നു. ഉടന്‍ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകട നില തരണം ചെയ്‌തതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു.
കൂടുതല്‍ ചികിത്സക്കായി കോഴിക്കോട്‌ മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റി. ഗെയില്‍ പൈപ്പ്‌ ഇട്ടശേഷം കുഴി മൂടാത്തതാണ്‌ അപകടത്തിന്‌ വഴിവെച്ചത്‌. കിലോമീറ്ററുകളോളം ഇത്തരത്തില്‍ കുഴികള്‍ മൂടാതെ കിടക്കുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കുഴികളില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നതിനാല്‍ വലിയ അപകട സാധ്യതയാണ്‌ ജില്ലയിലെ പല ഭാഗത്തും നിലനില്‍ക്കുന്നത്‌. പലയിടത്തും സുരക്ഷാ ക്രമീകരണങ്ങളോ മുന്‍കരുതലുകളോ പോലും സ്വീകരിച്ചിട്ടില്ല.
ഗെയില്‍ കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത്‌ മൂലം കൊതുക്‌ അടക്കമുള്ള ജീവികള്‍ പെരുകുന്നതും നാട്ടുകാര്‍ക്ക്‌ വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്‌. ജനങ്ങളുടെ വലിയ പ്രതിഷേധങ്ങളെ അവഗണിച്ച്‌ ഗെയില്‍ കുഴികള്‍ കുഴിക്കാന്‍ കാണിച്ച ഉത്സാഹം കുഴികള്‍ മൂടാനും കാണിക്കണമെന്നാണ്‌ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്‌.

Ads by Google
Advertisement
Tuesday 24 Jul 2018 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW