Wednesday, September 19, 2018 Last Updated 34 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 01.59 AM

എല്‍.ഐ.സി ഏജെന്റന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ വന്‍ തട്ടിപ്പ്‌: യുവതി പിടിയില്‍

uploads/news/2018/07/235701/1.jpg

കോഴിക്കോട്‌: എല്‍.ഐ.സി ഏജന്റ്‌ ആണെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടിപ്പ്‌ നടത്തിയ . ചെലവൂര്‍ കട്ടക്കയം ഹൗസില്‍ അഗസ്‌ത്യന്റെ ഭാര്യ കെ.ജെ. സെലീനയാണ്‌ പോലീസിന്റെ പിടിയിലായത്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ എല്‍.ഐ.സി. ഏജന്റ്‌ ആയിരുന്ന സെലീനയെ 2011 മുതല്‍ എല്‍.ഐ.സി അധികൃതര്‍ എജന്റ്‌ ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇത്‌ മറച്ച്‌ വെച്ച്‌ കൊണ്ടായിരുന്നു സെലീന നഗരത്തില്‍ എജന്റ്‌ ആണെന്ന രീതിയില്‍ പ്രവര്‍ത്തിച്ചത്‌ .
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കോണ്‍വെന്റില്‍ എല്‍.ഐ.സി. ഏജന്റ്‌ ആണെന്ന വ്യാജനേ സെലീന എത്തുകയും അവിടുത്തെ അധികാരികളെ കണ്ട്‌ എല്‍.ഐ.സിയുടെ ഇല്ലാത്ത പദ്ധതികളെ കുറിച്ച്‌ പരിചയപ്പെടുത്തി . സാധാരണ ബാങ്കുകള്‍ നല്‍കുന്ന പലിശയേക്കാള്‍ കൂടുതലായിരുന്നു സെലീന വാഗ്‌ദാനം ചെയ്‌തിരുന്നത്‌. ഇതില്‍ ആകൃഷ്‌ഠരായി കോണ്‍വെന്റിലെ അന്തേവാസികള്‍ സെലീനയുടെ കയ്ില്‍ പണയം കൊടുക്കുകയായിരുന്നു. 20 അന്തേവാസികളില്‍ നിന്നായി 12 ലക്ഷത്തോളം രൂപയാണ്‌ സെലീന തട്ടിയെടുത്തത്‌.
വാങ്ങിയ പണത്തിന്‌ എല്‍.ഐ.സി യുടെ രശീതി രണ്ടു ദിവസം കഴിഞ്ഞ്‌ കൊണ്ട്‌ തരാം എന്നായിരുന്നു പറഞ്ഞിരുന്നത്‌. പണം വാങ്ങി പോയി രണ്ട്‌ ദിവസം കഴിഞ്ഞ്‌ ആഴ്‌ചകള്‍ കഴിഞ്ഞിട്ടും രശീതി സെലീന കൊണ്ട്‌ കൊടുത്തില്ല. ഇതില്‍ സംശയം തോന്നിയ കോണ്‍വെന്റ്‌ അധികൃതര്‍ പല തവണ സെലീനയെ ബന്ധപ്പെട്ടങ്കിലും ഇവള്‍ മുങ്ങുകയായിരുന്നു. തട്ടിപ്പ്‌ ബോധ്യപ്പെട്ട കോണ്‍വെന്റ്‌ അധികാരികള്‍ സെലീന താമസിക്കുന്ന മെഡിക്കല്‍ കോളേജിന്‌ സമീപത്തെ വീട്ടില്‍ എത്തുകയും പണം തിരികെ ആവശ്യപ്പെടുകയും ചെയ്‌തു. പണം തിരികെ നല്‍കാന്‍ കൂട്ടാക്കാഞ്ഞപ്പോള്‍ പോലീസില്‍ പരാതി നല്‍കാന്‍ കോണ്‍വെന്റ്‌ അധികൃതര്‍ തയ്യാറാവുകയായിരുന്നു. ഈ വിവരം മനസ്സിലാക്കി അടുത്ത ദിവസം തന്നെ തട്ടിപ്പ്‌ നടത്തിയ യുവതി കോണ്‍വെന്റില്‍ എത്തി ആറ്‌ ലക്ഷം രൂപ മടക്കി കൊടുത്തു.
പിന്നീടുള്ള ആറ്‌ ലക്ഷം രൂപ തിരികെ നല്‍കാഞ്ഞപ്പോള്‍ കോണ്‍വെന്റ്‌ അധികൃതര്‍സിറ്റി പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ മനോജിന്‌ മുമ്പാകെ പരാതി നല്‍കി. നഗരം പോലീസിന്റെ അന്വേഷണത്തില്‍ സെലീന തട്ടിപ്പ്‌ കാരിയാണെന്ന്‌ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന്‌ ഇവര്‍ താമസിച്ചിക്കുന്ന മെഡിക്കല്‍ കോളേജിന്‌ സമീപത്തെ വീട്ടില്‍ നിന്നും അറസ്‌റ്റ് ചെയ്‌തു.
അറസ്‌റ്റ് ചെയ്‌ത ശേഷം കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു. നഗരം പോലീസ്‌ സേ്‌റ്റഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ മനോജിന്റെ നേതൃത്വത്തില്‍ എസ്‌.ഐ. രമേഷിനാണ്‌ അന്വേഷണ ചുമതല . കോണ്‍വെന്റില്‍ നടത്തിയ പോലെയുള്ള തട്ടിപ്പുകള്‍ വേറെ സ്‌ഥലങ്ങളില്‍ നടത്തിയിട്ടുണ്ടോ എന്നു പരിശോധിച്ച്‌ വരികയാണെന്ന്‌ പോലീസ്‌ അറിയിച്ചു.

Ads by Google
Advertisement
Tuesday 24 Jul 2018 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW