Wednesday, November 14, 2018 Last Updated 27 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 01.45 AM

റോഡില്‍ അപകടക്കെണി; സംരക്ഷണഭിത്തിക്കു നടപടിയില്ല

uploads/news/2018/07/235640/4.jpg

പുനലൂര്‍: അപകട ഭീഷണിയുയര്‍ത്തുന്ന ദേശീയപാതയിലെ സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കാനോ ക്രാഷ്‌ ബാരിയര്‍ സ്‌ഥാപിക്കാനോ ഇനിയും നടപടിയില്ല. ഒരു വര്‍ഷം മുന്‍പാണ്‌ റോഡിന്റെ വശം ഇടിഞ്ഞുതാണത്‌.
കഴിഞ്ഞ ജൂണ്‍ മാസത്തിലെ കാലവര്‍ഷത്തിലാണു ദേശീയപാതയുടെ വശം ഇടിഞ്ഞത്‌. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ പുനലൂരിനും ഇടമണ്ണിനും മധ്യേ പ്ലാച്ചേരിയിലാണ്‌ റോഡിന്റെ വശം 20 മീറ്ററോളം നീളത്തില്‍ ഇടിഞ്ഞുതാണത്‌. റോഡിന്റെ മധ്യഭാഗം വരെ ഇടിഞ്ഞു താണിരുന്നു. ഈ ഭാഗത്ത്‌ 150 അടിയോളം താഴ്‌ചയുണ്ട്‌. അപകടംഒഴിവാക്കാന്‍ താല്‍ക്കാലികമായി മണല്‍ചാക്ക്‌ അടുക്കി ടാര്‍ വീപ്പ വച്ചെങ്കിലും അപകടഭീതി ഒഴിവായിട്ടില്ല.
ഇടിഞ്ഞ ഭാഗത്തിന്റെ വശങ്ങളിലെ വളവും ഇറക്കവും വീതികുറവും വാഹന ഡ്രൈവര്‍മാരെ ഭീതിയിലാക്കുന്നു. മഴക്കാലമായതോടെ ഊറ്റുമൂലം ഈ ഭാഗം വീണ്ടും ഇടിയുന്ന അവസ്‌ഥയിലാണ്‌.
വശത്തെ വസ്‌തു ഉടമയുമായുള്ള തര്‍ക്കം മൂലമാണു നിര്‍മാണത്തിനുള്ള കാലതാമസമെന്നാണ്‌ ദേശീയപാത അധികൃതര്‍ പറയുന്നത്‌.
എന്നാല്‍ ഇതു പരിഹരിച്ചു പണികള്‍ ആരംഭിക്കാന്‍ മേഖലയിലെ ജനപ്രതിധികള്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതു പ്രതിഷേധത്തിന്‌ ഇടയാക്കി.
റോഡ്‌ ഇടിഞ്ഞപ്പോള്‍ സ്‌ഥലത്തെത്തിയ ജനപ്രതിനിധികളും ദേശീയപാത അധികൃതരും മൂന്നു മാസത്തിനകം ഇടിഞ്ഞ ഭാഗം കോണ്‍ക്രീറ്റ്‌ ചെയ്‌തു സംരക്ഷണഭിത്തി നിര്‍മിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.

Ads by Google
Advertisement
Tuesday 24 Jul 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW