Friday, September 14, 2018 Last Updated 36 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 01.45 AM

ജലരേഖയായി കണ്‍സ്‌ട്രക്ഷന്‍ അക്കാഡമി; ശവക്കല്ലറയൊരുക്കി പ്രതിഷേധം

uploads/news/2018/07/235637/1.jpg

ചാത്തന്നൂര്‍: തറക്കല്ലില്‍ ഒതുങ്ങിയ കണ്‍സ്‌ട്രഷന്‍ അക്കാദമിക്ക്‌ ശവക്കല്ലറയൊരുക്കി റീത്ത്‌ വച്ച്‌ പൊതുജനവും രാഷട്രീയപ്രവര്‍ത്തകരും. ഏറെ പ്രതീക്ഷയോടെ ചാത്തന്നൂരില്‍ ആരംഭിക്കാനായി തറക്കല്ലിട്ട കണ്‍സ്‌ട്രക്ഷന്‍ അക്കാദമിയുടെ ബോര്‍ഡ്‌ നോക്കു കുത്തിയാകുകയും ഇവിടെ വരാനിരുന്ന അക്കാദമി അട്ടിമറിക്കപ്പെടുകയും ചെയ്‌തതിലാണ്‌ പ്രതിഷേധം.
പൊതുപ്രവര്‍ത്തകരായ കെ.പി.ഹരികൃഷ്‌ണന്‍, ചാത്തന്നൂര്‍ രാമചന്ദ്രന്‍പിള്ള, ബിജു എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 10ന്‌ ചാത്തന്നൂര്‍ കാരംകോട്‌ സ്‌പിന്നിംഗ്‌ മില്ലിന്‌ സമീപത്തെ അക്കാദമിക്കായി വാങ്ങിയ വസ്‌തുവിന്‌ മുമ്പിലാണ്‌ ശവക്കല്ലറ തീര്‍ത്ത്‌ റീത്ത്‌ വച്ചത്‌.
തുടര്‍ന്ന്‌ ബി.ജെ.പി. ചാത്തന്നൂര്‍ പഞ്ചായത്ത്‌ സമിതിയുടെ നേതൃത്വത്തിലും റീത്ത്‌ സമര്‍പ്പിച്ചു. ചവറയില്‍ ഇന്‍ഡ്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആന്‍ഡ്‌ കണ്‍സ്‌ട്രക്ഷന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമ്പോള്‍ ചാത്തന്നൂരില്‍ പ്രതിഷേധസമരം നടത്തുകയായിരുന്നു. ചാത്തന്നൂരില്‍ തറക്കല്ലിട്ട കണ്‍സ്‌ട്രക്ഷന്‍ അക്കാദമി സ്‌ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാകാതിരുന്നതാണ്‌ പ്രതിഷേധത്തിന്‌ കാരണം.
പ്രതിഷേധ സമ്മേളനം എസ്‌.പ്രശാന്ത്‌ ഉദ്‌ഘാടനം ചെയ്‌തു. ഉണ്ണി കളിയാക്കുളം അധ്യക്ഷത വഹിച്ചു.
എസ്‌.സുരേഷ്‌, ശ്യാമളശശിധരന്‍, ആര്‍. ഷീജ, സന്തോഷ്‌, രാധാകൃഷ്‌ണന്‍,വരിഞ്ഞം മുരളി തുടങ്ങിയവര്‍ പ്രസംഗിച്ചു. ചാത്തന്നൂരിലെ ജനപ്രതിനിധിയുടെ കഴിവുകേടാണ്‌ ഈ സ്‌ഥാപനം ചാത്തന്നൂരിന്‌ നഷ്‌ടപ്പെടാനിടയാക്കിയതെന്ന്‌ ബി.ജെ.പി. ആരോപിച്ചു.
മികവാര്‍ന്ന സാങ്കേതിക വിദ്യയില്‍ സെമി സ്‌ക്കില്‍ഡ്‌ ലേബേഴ്‌സിനെ വാര്‍ത്തെടുക്കുകയായിരുന്നു അക്കാദമിയുടെ ലക്ഷ്യം.അക്കാദമിക്കായി കാരംകോട്‌ സ്‌പിന്നിംഗ്‌ മില്ലില്‍ കോമ്പൗണ്ടില്‍ നിന്നും വാങ്ങിയ 10ഏക്കര്‍ ഭൂമി കാടുകയറി നശിക്കയാണ്‌. കേരള ബില്‍ഡിംഗ്‌ ആന്‍ഡ്‌ അദര്‍ കണ്‍സ്‌ട്രക്ഷന്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ കീഴില്‍ ഹൈദ്രാബാദിലെ കണ്‍സ്‌ട്രക്ഷന്‍ അക്കാദമി മാതൃകയില്‍ 2009ലാണ്‌ ഈ സ്‌ഥാപനം തുടങ്ങാന്‍ തീരുമാനിച്ചത്‌.
2010 ഏപ്രിലില്‍ വ്യവസായവകുപ്പ്‌ ചാത്തന്നൂരില്‍ വസ്‌തുവാങ്ങി. തുടര്‍ന്ന്‌ ഇതിനായി ആദ്യ ഫണ്ടും അനുവദിച്ചു.
അടിസ്‌ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ചാത്തന്നൂര്‍ എം.എല്‍.എയായിരുന്ന എന്‍.അനിരുദ്ധന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ 2011 മാര്‍ച്ചില്‍ അന്നത്തെ ടെക്‌സ്റ്റയില്‍ തുറമുഖ വകുപ്പു മന്ത്രി പി.കെ.ഗുരുദാസന്‍ അക്കാദമിക്ക്‌ തറക്കല്ലിട്ടു.
എന്നാല്‍ സര്‍ക്കാര്‍ മാറിയപ്പോള്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. അക്കാദമി സര്‍ക്കാര്‍ പ്രോജക്‌ടില്‍ നിന്നും ഇല്ലാതായി.
പകരം കേരള സര്‍വകലാശാലയുടെ കീഴില്‍ അന്താരാഷ്ര്‌ടാ നിലവാരത്തിലുളള ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ഇന്‍ കേരള എന്ന പേരില്‍ സ്‌ഥാപനം ആരംഭിക്കാനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ പ്രവര്‍ത്തനവും എങ്ങുമെത്തിയില്ല.

Ads by Google
Advertisement
Tuesday 24 Jul 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW