Thursday, November 15, 2018 Last Updated 16 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 01.44 AM

പൊതുപ്രവര്‍ത്തകന്‍ ആശുപത്രി സൂപ്രണ്ടിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നു പരാതി

പുനലൂര്‍: രോഗിയെ കട്ടിലില്‍ നിന്നു മാറ്റിയെന്ന്‌ ആരോപിച്ച്‌ ഡ്യൂട്ടി ഡോക്‌ടര്‍ക്ക്‌ നേരെ തട്ടിക്കയറിയതു തടഞ്ഞ താലൂക്ക്‌ ആശുപത്രി സൂപ്രണ്ടിനെ പിടിച്ചുതള്ളുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും പരാതി. പുനലൂര്‍ താലൂക്ക്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ.ആര്‍. ഷാഹിര്‍ഷക്കും ജീവനക്കാര്‍ക്കും നേരെയാണ്‌ അതിക്രമം നടന്നത്‌. സര്‍ക്കാര്‍ ആശുപത്രിയിലെ അതിക്രമത്തിനും ജോലി തടസപ്പെട്ടുത്തിയെന്നും കാട്ടി ജീവനക്കാര്‍ നല്‍കിയ പരാതിയെതുടര്‍ന്നു പൊതുപ്രവര്‍ത്തകനായ രജിരാജിനെതിരെ പുനലൂര്‍ പോലീസ്‌ കേസെടുത്തു.
ഇന്നലെ വൈകിട്ട്‌ നാേലാടെയായിരുന്നു സംഭവം. ആശുപത്രിയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഡോക്‌ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ വാര്‍ഡുതല യോഗം ചേര്‍ന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. രജിരാജ്‌ യോഗം നടന്നുകൊണ്ടിരുന്ന സ്‌ഥലത്ത്‌ എത്തുകയും അദ്ദേഹത്തിന്റെ പരിചയക്കാരനായ രോഗിയെ ബെഡില്‍ നിന്നും മാറണമെന്ന്‌ ഡോക്‌ടര്‍ ആവശ്യപ്പെട്ടത്‌ എന്തിനെന്ന്‌ ചോദിച്ചു വാക്കുതര്‍ക്കമുണ്ടായി. രോഗിയെ അഡ്‌മിറ്റ്‌ ചെയ്‌ത ഡോക്‌ടറുമായായിരുന്നു വാക്കുതര്‍ക്കം. ഡോക്‌ടറെ ഭീഷണിപ്പെടുത്തുന്ന ഘട്ടത്തിലേക്ക്‌ നീങ്ങിയപ്പോള്‍ വിഷയത്തില്‍ താലൂക്ക്‌ ആശുപത്രി സൂപ്രണ്ട്‌ ഇടപെട്ടു. ഇതോടെ ഇരുകൂട്ടരും വാക്കുതര്‍ക്കവും കൈയാങ്കളിയിലും എത്തി.അനാവശ്യ വിഷയത്തിലുള്ള മുന്‍ തര്‍ക്കവും ഇവര്‍ തമ്മിലുണ്ടായിരുന്നതായും പറയപ്പെടുന്നു. ഇത്തരം സംഭവങ്ങള്‍ ആശുപത്രിയുടെ വികസനത്തെ സാരമായി ബാധിക്കുമെന്നും പുനലൂര്‍ താലൂക്ക്‌ ആശുപത്രി സൂപ്രണ്ട്‌ ആര്‍.ഷാഹിര്‍ഷ പറഞ്ഞു.
ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പഴയ വാര്‍ഡുകള്‍ പൊളിച്ചുനീക്കി. അതിനാല്‍ രോഗികള്‍ക്ക്‌ മതിയായ രീതിയില്‍ കിടപ്പു സൗകര്യമൊരുക്കുന്നതിന്‌ ഇപ്പോള്‍ സാധിക്കുന്നില്ല. അതുകൊണ്ടാണ്‌ ഓപ്പറേഷന്‍ കഴിഞ്ഞെത്തിയ രോഗിയെ കിടത്തുന്നതിനായി ബെഡ്‌ ഒഴിഞ്ഞു നല്‍കണമെന്ന്‌ ആ ബെഡില്‍ ഉണ്ടായിരുന്ന രോഗിയോട്‌ ആവശ്യപ്പെട്ടതെന്ന്‌ ഡ്യൂട്ടി ഡോക്‌ടര്‍ അറിയിച്ചു. അവിചാരിതമായി ഇന്നലെ ആശുപത്രിയില്‍ 15 ഓപ്പറേഷനുകള്‍ നടന്നതുകൊണ്ടാണ്‌ ബെഡ്‌ തികയാതെവന്നത്‌. രോഗിക്ക്‌ ബെഡ്‌ ഒഴിയുന്ന മുറയ്‌ക്കു നല്‍കാമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്‌ വകവയ്‌ക്കാതെയാണ്‌ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചത്‌. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയെ തുടര്‍ന്ന്‌ പുനലൂര്‍ പോലീസ്‌ സ്‌ഥലത്തെത്തി ആശുപത്രി അധികൃതരില്‍ നിന്നും മൊഴി രേഖപ്പെടുത്തി. കേസെടുത്ത പോലീസ്‌ സംഭവത്തെക്കുറിച്ച്‌ അനേ്വഷണം ആരംഭിച്ചതായി എസ്‌.ഐ. ജെ.രാജീവ്‌ അറിയിച്ചു.

Ads by Google
Advertisement
Tuesday 24 Jul 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW