Sunday, November 18, 2018 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 01.44 AM

കടകള്‍ കുത്തിത്തുറന്നു മോഷണം

ഓയൂര്‍: വെളിയത്തു വസ്‌ത്രശാലയും സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റും അമ്പലംകുന്നില്‍ ഫര്‍ണീച്ചര്‍ കടയും കുത്തിത്തുറന്നു മോഷണവും മോഷണശ്രമവും. വസ്‌ത്രശാലയിലെ സിസി ടിവി കാമറയുടെ ഹാര്‍ഡ്‌ ഡിസ്‌കും മോഷ്‌ടാക്കള്‍ അപഹരിച്ചു. മോഷ്‌ടാവിന്റെ ദൃശ്യം സമീപത്തെ കടയിലെ സിസി ടിവിയില്‍ പതിഞ്ഞു.
വെളിയം പോങ്ങോട്‌ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന്‌ സമീപം കല്ലുവിളവീട്ടില്‍ ദിലീപിന്റെ പനാഷ്‌ ലേഡീ കിഡ്‌സ് വെയര്‍ എന്ന സ്‌ഥാപനത്തിന്റെ മുന്‍വശത്തെ അലൂമിനിയം ഫേബ്രിക്കേഷന്‍ കൊണ്ടുള്ള വാതില്‍ തകര്‍ത്ത്‌ അകത്തുകടന്ന മോഷ്‌ടാക്കള്‍ ഷട്ടറിന്റെ പൂട്ടു പൊളിച്ചു മേശവലിപ്പുകളില്‍ പരിശോധന നടത്തിയെങ്കിലും പണം ലഭിച്ചില്ല. തുടര്‍ന്നു നാലു ചുരിദീറുകളും നിരവധി മുണ്ടുകളും അപഹരിച്ചു.
ഇവിടെനിന്നും സിസി ടിവി കാമറകളുടെ ഹാര്‍ഡ്‌ ഡിസ്‌കും കവര്‍ന്നു. രാത്രി 12നും ഒന്നിനുമിടയ്‌ക്കാണ്‌ മോഷണശ്രമം നടന്നിട്ടുള്ളത്‌. വെളിയം ജംഗ്‌ഷനിലുള്ള ആര്‍.എ.കെ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ മുന്‍വശത്തെ മൂന്ന്‌ ഷട്ടറുകളില്‍ ആദ്യത്തെ ഷട്ടറിന്റെ ഒരു വശത്തെ പൂട്ട്‌ അറുക്കുകയും രണ്ടാമത്തെ പൂട്ടു തകര്‍ക്കാന്‍ ശ്രമവും നടത്തി.
തുടര്‍ന്നു പിന്‍വശത്തെ കതകു പൊളിച്ച്‌ അകത്തുകടന്ന മോഷ്‌ടാവ്‌ മേശകള്‍ കുത്തിത്തുറന്നു പരിശോധന നടത്തുകയും മേശവലിപ്പിലുണ്ടായിരുന്ന ആയിരത്തോളം രൂപയുടെ നാണയത്തുട്ടുകള്‍ കവരുകയും ചെയ്‌തു.
രാത്രി രണ്ടിനുശേഷമാണ്‌ സപ്ലൈക്കോയില്‍ മോഷ്‌ടാവ്‌ എത്തിയതെന്ന്‌ തൊട്ടടുത്ത പവന്‍ ജൂവലറിയുടെ സിസി ടിവി കാമറയില്‍ കാണാന്‍ കഴിഞ്ഞു. മോഷ്‌ടാവ്‌ കാമറ തിരിക്കുന്ന ദൃശ്യവും തിരികെ പോകുന്ന ദൃശ്യവും പതിഞ്ഞിട്ടുണ്ട്‌. പാന്റും മുഴുക്കയ്യന്‍ ഷര്‍ട്ടും ഷൂവും തൊപ്പിയും ധരിച്ച മോഷ്‌ടാവ്‌ തുണികൊണ്ടു മുഖം പാതി മറച്ച നിലയിലാണ്‌.
വെളിയം പോങ്ങോട്‌ തുണിക്കടയില്‍ എത്തിച്ച പോലീസ്‌ നായ കടയ്‌ക്കുള്ളില്‍ മോഷ്‌ടാക്കള്‍ പൊളിച്ച പൂട്ടില്‍നിന്നും മണം പിടിച്ചു സമീപത്തെ പാലക്കോട്‌ ഗവ.എല്‍.പി.സ്‌കൂളിന്റെ പിന്‍ഭാഗത്തെ ഒരു വീട്ടിന്റെ വരാന്തയില്‍ കയറിനിന്ന ശേഷം മടങ്ങിപ്പോന്നു.
അമ്പലംകുന്ന്‌ സല്‍മി ഫര്‍ണീച്ചര്‍ കടയുടെ ഷട്ടര്‍ തുറന്ന്‌ അകത്തു കടന്ന മോഷ്‌ടാക്കള്‍ക്ക്‌ ചില്ലറ നാണയം മാത്രമാണ്‌ ലഭിച്ചത്‌. മോഷ്‌ടാക്കള്‍ നേരത്തെ തന്നെ ദന്താശുപത്രിയിലെ വരാന്തയില്‍ പതുങ്ങിയിരുന്നു സാഹചര്യം വീക്ഷിച്ചിരുന്നതായി സംശയിക്കുന്നതായി പോലീസ്‌ പറഞ്ഞു. പൂയപ്പള്ളി പോലീസും ഫോറന്‍സിക്‌ വിദഗ്‌ദ്ധരും സ്‌ഥലത്തെത്തി തെളിവെടുപ്പു നടത്തി.

Ads by Google
Advertisement
Tuesday 24 Jul 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW