Friday, November 16, 2018 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 01.44 AM

റബര്‍ ഷീറ്റ്‌ മോഷണം പതിവാകുന്നതായി പരാതി

ശാസ്‌താംകോട്ട: കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഐവര്‍കാല കിഴക്ക്‌, തെറ്റിമുറി, കീച്ചപ്പള്ളില്‍ ഭാഗങ്ങളില്‍ റബര്‍ ഷീറ്റ്‌ മോഷണം പതിവാകുന്നതായി പരാതി.
വീടുകളില്‍ ഉണക്കാനിട്ടിരിക്കുന്ന റബര്‍ ഷീറ്റ്‌, ഒട്ടുകറ തുടങ്ങിയവയാണു പ്രധാനമായും മോഷ്‌ടിക്കുന്നത്‌. രാത്രി വീട്ടുകാര്‍ ഉറങ്ങിയ ശേഷമുള്ള സമയത്താണു മോഷണം. കഴിഞ്ഞദിവസം രാത്രി കൊച്ചായി കുന്നത്തു ശ്രീധരന്‍പിള്ളയുടെ വീട്ടില്‍ നിന്നും നൂറോളോം റബര്‍ ഷീറ്റും ഒട്ടുകറയും മോഷണം പോയി. കൂടാതെ വാഹനങ്ങളില്‍ നിന്നും പെട്രോള്‍ ചോര്‍ത്തുന്നതും വ്യാപകമാണ്‌. താലൂക്കിലെ പോലീസ്‌ സ്‌റ്റേഷനുകളില്‍ നിന്നും വളരെ ദൂരെയുള്ള ഒറ്റപ്പെട്ട പ്രദേശമായതിനാല്‍ പോലീസ്‌ പട്രോളിങ്‌ കുറവാണ്‌. ഇതുമൂലമാണു മോഷണവും സമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിയ്‌ക്കാന്‍ കാരണമെന്നു നാട്ടുകാര്‍ പറയുന്നു.

Ads by Google
Advertisement
Tuesday 24 Jul 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW