Friday, September 14, 2018 Last Updated 39 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 01.44 AM

മോഷ്‌ടാവെന്നു സംശയിക്കുന്നയാള്‍ തലേദിവസം സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്നതായി ജീവനക്കാര്‍

ഓയൂര്‍: വെളിയത്തും അമ്പലംകുന്നിലും കടകള്‍ കുത്തിത്തുറന്നു മോഷണം നടത്തിയവരെന്നു സംശയിക്കുന്ന യുവാക്കള്‍ തലേദിവസം സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയതായി ജീവനക്കാര്‍. ശനിയാഴ്‌ച ഉച്ചയോടെ മീറ്റര്‍ റീഡിങ്‌ നോക്കാനാണെന്നു പറഞ്ഞ്‌ മുപ്പത്തഞ്ച്‌ വയസോളം പ്രായം വരുന്ന രണ്ടു യുവാക്കള്‍ കടയിലെത്തുകയും മീറ്റര്‍ എവിടെയാണെന്ന്‌ കാണിച്ചുതരാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. കടയ്‌ക്കു പുറത്തു സ്‌ഥാപിച്ചിട്ടുളള മീറ്റര്‍ കാണിച്ചുകൊടുക്കുകയും ചെയ്‌തു. എന്നാല്‍ മീറ്റര്‍ നോക്കാന്‍ പോയവര്‍ പിന്നീടു തിരികെ എത്തിയില്ല. ഒരു മണിക്കൂറിന്‌ ശേഷം ഇലക്‌ട്രിസിറ്റി ഓഫീസില്‍നിന്നും മീറ്റര്‍ റീഡിങ്ങിനായി ആളെത്തിയപ്പോള്‍ നേരത്തെ രണ്ടുപേര്‍ വന്നതായി ജീവനക്കാരോട്‌ പറയുകയും ചെയ്‌തു.
എന്നാല്‍ മറ്റാരും റീഡിങ്ങിനായി ഓഫീസില്‍ നിന്നും എത്തിയില്ലെന്നും അവര്‍ പറഞ്ഞു. തൊട്ടടുത്ത കടയില്‍ പതിഞ്ഞ സിസി ടിവിയില്‍ കണ്ട മോഷ്‌ടാവിന്റെ ദൃശ്യവുമായി കടയിലെത്തിയവര്‍ക്ക്‌ സാമ്യമുണ്ടെന്നു ജീവനക്കാര്‍ പോലീസിനോട്‌ പറഞ്ഞു.

Ads by Google
Advertisement
Tuesday 24 Jul 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW