Wednesday, February 20, 2019 Last Updated 12 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 01.44 AM

പേപ്പട്ടിയുടെ കടിയേറ്റു നിരവധിപേര്‍ക്കു പരുക്ക്‌

ചാത്തന്നൂര്‍: മീനാട്‌ കിഴക്കു ചന്തമുക്കില്‍ പേപ്പട്ടിയുടെ കടിയേറ്റു നിരവധി പേര്‍ക്കു പരുേക്കറ്റു. കടിയേറ്റ ഒരാളുടെ വിരല്‍ അറ്റുപോയി. ചന്തമുക്കിന്‌ സമീപം പൂജാ സ്‌റ്റോര്‍ നടത്തുന്ന മുരളിയുടെ വലതു കൈയുടെ നടുവിരലാണു മുറിഞ്ഞുപോയത്‌. ഇയാളെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ആറരയോടെയായിരുന്നു സംഭവം. ചന്തമുക്കിന്‌ സമീപത്തെ ഒരു വീട്ടില്‍ വളര്‍ത്തുന്ന നായാണു പേയിളകി പ്രദേശത്തു ഭീതി പരത്തിയത്‌. വീട്ടില്‍ കെട്ടിയിട്ടിരുന്ന നായ തുടല്‍ പൊട്ടിച്ചു പുറത്തിറങ്ങി സമീപത്തെ പ്ലാവിള കാവിലെ ശാന്തിയെ കടിച്ചശേഷം പളളിമുക്കിന്‌ സമീപത്തെ മൂന്നുനാലു കടിച്ചു.മീനാട്‌ ചന്തമുക്കിലെത്തി പൂജാ സ്‌റ്റോറിന്‌ മുമ്പില്‍ ഇരിക്കുകയായ കടയുടമ മുരളിയുടെ നേര്‍ക്ക്‌ ഓടിയെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണം തടയുന്നതിനിടയില്‍ നായ വിരല്‍ കടിച്ചു കുടയുകയായിരുന്നു. നായയുടെ കടിയേറ്റ മറ്റുളളവരുടെ പരുക്ക്‌ ഗുരുതരമല്ല. സംഭവമറിഞ്ഞ്‌ ഓടിക്കൂടിയ നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു.

Ads by Google
Advertisement
Tuesday 24 Jul 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW