Monday, November 19, 2018 Last Updated 10 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 01.44 AM

സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; ഒഴിവായതു വന്‍ ദുരന്തം

പത്തനാപുരം: ശക്‌തമായ മഴയില്‍ കമുകുംചേരി ഗവ. യു.പി. സ്‌കൂള്‍ കെട്ടിടം നിലംപതിച്ചു. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. മഴയിലും കാറ്റിലും വലിയ ശബ്‌ദത്തോടെ കെട്ടിടം തകര്‍ന്നു വിഴുകയായിരുന്നു.
കാലപ്പഴക്കവും തകര്‍ച്ചയും കാരണം നിലവില്‍ കുട്ടികളെ ഈ കെട്ടിടത്തില്‍ പഠിപ്പിക്കുന്നില്ല. ഗ്രാമസഭകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയവ ഈ കെട്ടിടത്തിലാണു നടന്നുവന്നത്‌. കഴിഞ്ഞവര്‍ഷം നൂറുകണക്കിനു കുട്ടികള്‍ പങ്കെടുത്ത ഉപജില്ലാ ശാസത്രമേളയും ഈ കെട്ടിടത്തിലാണു നടന്നത്‌. തകര്‍ന്നുവീണ കെട്ടിടത്തിനു സമീപം വിദ്യാര്‍ഥികള്‍ കളിയ്‌ക്കാറുള്ളതാണ്‌. സംഭവസമയത്ത്‌ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
എഴുപതു വര്‍ഷത്തിലധികം പഴക്കമുള്ള മണ്‍കട്ടയില്‍ നിര്‍മിച്ച ഓടിട്ട കെട്ടിടമാണ്‌ നിലംപതിച്ചത്‌. സമീപം പ്രവര്‍ത്തിച്ചുവരുന്ന സ്‌കൂള്‍ കെട്ടിടവും തകര്‍ന്ന കെട്ടിടത്തിനൊപ്പം നിര്‍മിച്ചതാണ്‌. തകര്‍ന്നുവീണ കെട്ടിടവും നിലവിലുള്ള കെട്ടിടവും സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നേരത്തെ അധികൃതര്‍ക്ക്‌ നിരവധി തവണ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നു നാട്ടുകാര്‍ പറഞ്ഞു.
പത്തനാപുരം തഹസില്‍ദാര്‍ കെ.ആര്‍.മിനി, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സുനിതാ രാജേഷ്‌, ഗ്രാമപഞ്ചായത്തംഗം കൃഷ്‌ണകുമാരി തുടങ്ങിയവര്‍ സ്‌ഥലം സന്ദര്‍ശിച്ചു. കലക്‌ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കുമെന്നു തഹസീല്‍ദാര്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 24 Jul 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW