Friday, September 14, 2018 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 01.44 AM

കനത്ത മഴ: വെള്ളപൊക്കത്തില്‍ വാഴകള്‍ ഉള്‍പ്പെടെ കാര്‍ഷിക വിളകള്‍ നശിച്ചു

uploads/news/2018/07/235630/4.jpg

ഇരിട്ടി : കനത്ത മഴയെ തുടര്‍ന്ന്‌ വെള്ളം കയറിയ പ്രദേശത്തെ വാഴകൃഷിയുള്‍ പ്പെടെ കാര്‍ഷിക വിളകള്‍ നശിച്ചു
ഇരിട്ടിക്കടുത്ത്‌കീഴൂരില്‍ ആണ്‌ വാഴത്തോട്ടവും കാര്‍ഷിക വിളകളും വെള്ളം കയറി നശിച്ചത്‌. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കൃഷിഭൂമിയില്‍ ദിവസങ്ങളോളം വെള്ളം കെട്ടിക്കിടന്നാണ്‌കീഴൂരിലെ ഹരിത സ്വാശ്രയസംഘം കൃഷിചെയ്‌ത നാനൂറോളം വാഴകള്‍, കപ്പ, ചേമ്പ്‌ തുടങ്ങിയ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിച്ചത്‌.
സ്വാശ്രയസംഘങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും വായ്‌പയെ ടുത്താണ്‌ ഏഴ്‌ അംഗങ്ങള്‍ ഉള്ള സ്വാശ്രയ സംഘം കൃഷി നടത്തിയത്‌. നാലുമാസത്തിലേറെ പ്രായമായ വാഴകള്‍ മുഴുവന്‍ വെള്ളം കെട്ടി കിടന്ന്‌ ഇലകള്‍ പഴുത്ത്‌ ചീഞ്ഞതോടെ ഇവരുടെ കഠിന പ്രവര്‍ത്തനം മുഴുവന്‍ വൃഥാവിലായ അവസ്‌ഥയിലാലായി.
ഓണവിപണി ലക്ഷ്യമിട്ട്‌ വിത്തിട്ട പച്ചക്കറി തോട്ടങ്ങള്‍ ഉള്‍പ്പെടെസമാനമായ രീതിയില്‍ മേഖലയില്‍ നിരവധി പേരുടെ കാര്‍ഷിക വിളകളാണ്‌ മഴമൂലം നശിച്ചത്‌.

Ads by Google
Advertisement
Tuesday 24 Jul 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW