Wednesday, November 14, 2018 Last Updated 16 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 01.44 AM

റോഡുകളുടെ തകര്‍ച്ച: തലശ്ശേരിയിലെ ഗതാഗതകുരുക്ക്‌ യാത്രക്കാരെ ശ്വാസം മുട്ടിക്കുന്നു

uploads/news/2018/07/235628/2.jpg

തലശ്ശേരി: പ്രധാന റോഡുകളുടെ തകര്‍ച്ച കാരണം നഗരത്തില്‍ ഗതാഗത സ്‌തംഭനം പതിവായിട്ടും അധികൃതര്‍ ഉറക്കം നടിക്കുന്നു. തിരക്കിട്ട്‌ എവിടെയെങ്കിലും യാത്രക്കിറങ്ങുന്നവര്‍ തലശ്ശേരിയില്‍ എത്തിയാല്‍ കുടുങ്ങിയതു തന്നെ. വീതി കുറഞ്ഞ നഗരത്തിലെ റോഡുകളില്‍ കൂടി ഒന്നു കടന്നുകിട്ടണമെങ്കില്‍ വാഹനമോടിക്കുന്നവര്‍ സര്‍ക്കസ്‌ അഭ്യസിക്കണം. ഏതു സമയം നോക്കിയാലും ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്‌ ഈ പൈതൃക നഗരി. നാളുകള്‍ കഴിയുന്തോറും നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളിലെ കുഴികളുടെ ആഴം വര്‍ധിക്കുകയാണ്‌.
കാലവര്‍ഷം കനത്തതോടെ നഗരത്തിലെ ജനത്തിരക്കുള്ള റോഡുകളിലൂടെ ഒന്ന്‌ നീങ്ങികിട്ടാന്‍ ആളുകള്‍ പാടുപെടുകയാണ്‌. പ്രധാന റോഡുകളിലെല്ലാം തന്നെ വാരിക്കുഴികളാണ്‌. മഴ കനക്കുമ്പോള്‍ റോഡുകളിലെ കുഴികള്‍ തിരിച്ചറിയാനാവാതെ വാഹനമോടിക്കുന്നവരും പ്രയാസപ്പെടുകയാണ്‌.
ഒ.വി. റോഡ്‌ വാടിക്കല്‍ കവലയിലെ പെട്രോള്‍ പമ്പിനടുത്ത്‌ റോഡിന്റെ കുഴികളുടെ ആഴവും വീതിയും വാഹനമോടിക്കുന്നവരുടെ നടുവൊടിക്കാന്‍ പാകത്തിലുളളതാണ്‌. ഇവിടെയാണ്‌ ബസുകളടക്കമുളള വാഹനങ്ങള്‍ കുരുക്കിലാവുന്നത്‌?. ട്രാഫിക്‌ പൊലീസുകാര്‍ പോലും ഗതാഗതം നിയന്ത്രിക്കാനാവാതെ നട്ടം തിരിയുകയാണിവിടെ.
ബസ്സ്റ്റാന്‍ഡില്‍ നിന്നും സംഗമം മേല്‍പാലം വഴിയുമെത്തുന്ന വാഹനങ്ങള്‍ ഒ.വി. റോഡ്‌ ജങ്‌ഷനിലെത്തുമ്പോഴേക്കും നിന്നു തിരിയാനിടമില്ലാത്ത വിധം നഗരത്തില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ്‌. ടൗണ്‍ഹാള്‍ റോഡ്‌, എ.വി.കെ. നായര്‍ റോഡ്‌, ജൂബിലി റോഡ്‌, മുകുന്ദ്‌ മല്ലര്‍ റോഡ്‌ എന്നിവിടങ്ങളിലെല്ലാം തലങ്ങും വിലങ്ങുമായി കുഴികള്‍ രൂപപ്പെട്ടിട്ട്‌ ആഴ്‌?ചകളോളമായി. വാഹനമോടിക്കുന്നവര്‍ ജാഗ്രതയോടെ നീങ്ങിയില്ലെങ്കില്‍ കുഴിയില്‍ പെട്ടതുതന്നെ. രണ്ട്‌ വശത്തുമായി കഷ്‌ടിച്ച്‌ പോകാന്‍ പാകത്തിലുളള റോഡുകളിലാണ്‌ കുഴികള്‍ ഏറെയുളളത്‌.

Ads by Google
Advertisement
Tuesday 24 Jul 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW