Friday, September 14, 2018 Last Updated 7 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 01.44 AM

ഗെയില്‍ പദ്ധതി; പ്രവൃത്തി പാതിവഴിയില്‍ നിര്‍ത്തി; നാടാകെ ദുരിതം

uploads/news/2018/07/235627/1.jpg

കൂത്തുപറമ്പ്‌: ഗെയില്‍ പൈപ്പ്‌ ലൈന്‍ പണി മഴയായ്‌തോടെ പാതിവഴിയില്‍ വെച്ച്‌ പണിനിര്‍ത്തി പോയതോടെ ഒരു പ്രദേശം മുഴുവന്‍ ദുരിതത്തിലായി അഞ്ചരക്കണ്ടി വഴി മാമ്പ വയല്‍ പ്രദേശം കടന്നുപോകുന്ന ഗെയിലിന്റെ പൈപ്പ്‌ ലൈന്‍ കാരണം പ്രദേശത്തെ ജനങ്ങളുടെ ദുരിതം അധികൃതര്‍ അവഗണിച്ച്‌ മട്ടാണ്‌ . വയലും മുറിച്ച്‌ അംഗന്‍വാടിയില്‍ പോകാനോ സ്‌കൂളില്‍ പോകാനോ ഹോസ്‌പിറ്റലില്‍ പോകാന്‍ പറ്റാത്ത സ്‌ഥിതിയാണ്‌ മാമ്പ പ്രദേശത്തുകാര്‍ക്ക്‌ ഇതുകൂടാതെ 25 ഹെക്‌ടറോളം വരുന്ന നെല്‍കൃഷി ഇപ്രാവശ്യം തടസ്സപ്പെട്ടിരിക്കുകയാണ്‌ . വയല്‍ കീറിമുറിച്ചതിനാല്‍ തോടില്‍ നിന്ന്‌ വരുന്ന വെള്ളം ഗെയില്‍ പൈപ്പ്‌ ലൈന്‍ ഇട്ട്‌ ഭാഗത്തുകൂടിയാണ്‌ പോകുന്നത്‌ ഇതോടെ വയലില്‍ നെല്‍കൃഷി ഇറക്കാന്‍ പറ്റാതെയായി. കര്‍ഷകര്‍ നിരവധിതവണ കര്‍ഷകര്‍ അധികൃതരെ കണ്ട്‌ പരാതി ബോധിപ്പിച്ചെങ്കിലും ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. മാമ്പ വയലിനെ നേര്‍പകുതിയായി മുറിച്ചു നീങ്ങുന്ന ഗെയില്‍ പൈപ്പ്‌ ലൈന്‍ വെല്‍ഡിങ്‌ പണികള്‍ ഉള്‍പ്പെടെ കഴിഞ്ഞെങ്കിലും മണ്ണും മൂടാതെ ചില സ്‌ഥലങ്ങളില്‍ പണി മാറ്റിവച്ചിരിക്കുകയാണ്‌ ഇതുകാരണം ഒരു ഗ്രാമത്തിലെ ജനങ്ങളുടെ യാത്രാ ദുരിതം ഇരട്ടിയായി രിക്കുകയാണ്‌ അഞ്ചും ആറും കിലോമീറ്റര്‍ ചുറ്റി വേണം അംഗന്‍വാടിയിലോ സ്‌കൂളിലെ ആശുപത്രിയിലേക്കോ മറ്റാവശ്യങ്ങള്‍ക്കോ പോകാന്‍ . പോകാന്‍ .ചില സ്‌ഥലത്ത്‌ 10 അടി ആഴം വരെ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്‌ സ്‌കൂളിലേക്ക്‌ പോകുന്ന വഴിയാണ്‌ ഇത്‌. അപകടം മുന്നില്‍ കണ്ട്‌ രക്ഷിതാക്കള്‍ കൂടെ ഇപ്പോള്‍ കുട്ടികളുടെ കൂടെ പോകാറുണ്ട്‌ എന്നാല്‍ ഇതിന്‌ എത്രയും പെട്ടെന്ന്‌ ശാശ്വതമായ ഒരു പരിഹാരം കാണണമെന്നാണ്‌ നാട്ടുകാരുടെ അഭിപ്രായം.

Ads by Google
Advertisement
Tuesday 24 Jul 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW