Friday, September 14, 2018 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 01.43 AM

അമ്പക്കണ്ടി പട്ടയമേള: വകുപ്പുതല അന്യോഷണം ആരംഭിച്ചു

ഇരിട്ടി: ഉദ്‌ഘാടന തീയതി പ്രഖ്യാപിച്ചതിന്‌ ശേഷം അമ്പലക്കണ്ടിയിലെ പട്ടയ വിതരണം മാറ്റിവെക്കാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച്‌ അന്വേഷിക്കാനുള്ള റവന്യു മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ സംഭവം സംബന്ധിച്ച്‌ വകുപ്പു തല അന്വേഷണം തുടങ്ങി.
പട്ടയം അനുവദിക്കുന്ന ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച്‌ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ വസ്‌തുതകള്‍ കോടതിയെ അറിയിക്കുന്നതില്‍ വീഴ്‌ച്ച വരുത്തിയ കൂത്തുപറമ്പ്‌ ലാന്റ്‌ട്രിബ്യൂണല്‍ താഹസില്‍ദാര്‍ക്കെതിരെയാണ്‌ വകുപ്പു തല അന്വേഷണം തുടങ്ങിയത്‌.
പട്ടയം അനുവദിക്കുന്നതിനെതിരെ ഹൈക്കോടതിയിലുള്ള കേസില്‍ പരാതിക്കാരുടെ വാദം കോള്‍ക്കുന്നതിനും രേഖകള്‍ ഹാജരാക്കുന്നതിനും അവസരം നല്‍കണമെന്ന ഫെബ്രുവരി മാസത്തെ ഹൈക്കോടതി ഉത്തരവ്‌ അനുസരിക്കാതെയാണ്‌ പട്ടയ മേഖയ്‌ക്കുള്ള ഒരുക്കങ്ങള്‍ നടത്തിയത്‌.
ഇതിനെതിരെ കനകത്തിടം ട്രസ്‌റ്റ് ഭാരവാഹികളായപരാതിക്കാര്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട്‌ വീണ്ടും കോടതിയേ സമീപിച്ചതോടെയാണ്‌ അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തില്‍ പട്ടയ മേള മാറ്റിവെച്ചത്‌.
ഉദ്യോഗസ്‌ഥ തലത്തില്‍ ഉണ്ടായ വീഴ്‌ച്ച അന്വോഷിച്ച്‌ നടപടിയെടുക്കണമെന്ന്‌ കാണിച്ച്‌റവന്യു മന്ത്രി ലാന്റ്‌ റവന്യു കമ്മീഷണര്‍ക്ക്‌ അന്നു തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ കൂത്തുപറമ്പ്‌ ലാന്റ്‌ ട്രിബ്യൂണല്‍ തഹസില്‍ദാര്‍ക്കെതിരെ വകുപ്പ്‌ തല അന്വേഷണം തുടങ്ങിയത്‌
കഴിഞ്ഞ.ജൂലായ്‌ 15നായിരുന്നു അമ്പലക്കണ്ടിയിലെ 261 കുടിയേറ്റകര്‍ഷകര്‍ക്ക്‌ റവന്യു മന്ത്രി പട്ടയം അനുവദിക്കാന്‍ തീരുമാനിച്ചത്‌. ഇതിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയതിന്‌ശേഷമാണ്‌ പട്ടയ മേള മാറ്റിവെക്കേണ്ടി വന്നത്‌.
പട്ടയം നല്‍കുന്ന ഭൂമി കനകത്തിടം തറവാടിന്റെ അധീനതയിലുള്ള അമ്പലക്കണ്ടി മഹാവിഷ്‌ണു ക്ഷേത്രത്തിന്റെ ദേവസ്വം ഭൂമിയാണെന്നാണ്‌ ഹരജിക്കാരുടെ വാദം.
ദേവസ്വം ഭൂമിക്ക്‌ പട്ടയം അനുവദിക്കാന്‍ ലാന്റ്‌ ട്രിബ്യൂണല്‍ തഹസില്‍ദാര്‍ക്ക്‌ അവകാശമില്ല. ഡപ്യൂട്ടികലക്‌ടര്‍ക്കാണ്‌ പട്ടയം അനുവദിക്കാനുള്ള അവകാശം.ഹരജിക്കാരുടെ ആവശ്യം പരിശോധിച്ച്‌ തെളിവുകള്‍ ഹാജരാക്കാന്‍ അവസരം നല്‍കണമെന്ന കോടതി ഉത്തരവാണ്‌ ലംഘിക്കപ്പെട്ടത്‌. ഹൈക്കോടതി ഉത്തരവ്‌ നിലനില്‍ക്കെയാണ്‌ ലാന്റ്‌ ട്രിബ്യൂണല്‍ തഹസില്‍ദാര്‍ പട്ടയം നല്‍കാനുള്ള നടപടികളുമായി മുന്നോട്ടുപോയത്‌.
. ഇതേ തുടര്‍ന്നാണ്‌ കഴിഞ്ഞ ജൂണ്‍ 29ന്‌ ഹരജിക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചത്‌. ഇതോടെയാണ്‌ പട്ടയം നല്‍കാനുള്ള എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ ഉത്തരവായത്‌.
ഇത്‌ ഭരണ കക്ഷിയായ സിപിഐക്ക്‌ രാഷ്ര്‌ടീയപരമായി ക്ഷീണമായതാണ്‌ അടിയന്തിര അന്വേഷണം നടക്കുന്നത്‌
വകുപ്പുതല അന്വേഷണത്തിനു ശേഷം കൂത്തുപറമ്പ്‌ ലാന്റ്‌ ട്രിബ്യൂണല്‍ തഹസീല്‍ദാര്‍ ഉള്‍പ്പെടെ പട്ടയ വിതരണവുമായി ബന്ധപെട്ടസംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്‌ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നാണ്‌ അറിയുന്നത്‌

Ads by Google
Advertisement
Tuesday 24 Jul 2018 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW