Sunday, November 18, 2018 Last Updated 20 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 01.43 AM

ഇവിടെ മാലിന്യം നിക്ഷേപിക്കരുത്‌ പ്ലീസ്‌

പേരാവൂര്‍:കൊട്ടിയൂര്‍ പാല്‍ചുരം റോഡില്‍ ആശ്രമം ജംഗ്‌ഷന്‌ സമീപം പോലീസ്‌ സ്‌ഥാപിച്ച ബോര്‍ഡിന്‌ താഴെ മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു.മാലിന്യം നിക്ഷേപിക്കരുത്‌ എന്ന്‌ സ്‌ഥാപിച്ച ബോര്‍ഡിന്‌ താഴെയാണ്‌ദിനം പ്രതി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്‌.കനത്ത മഴ പെയ്യുന്നതോടെ ഈ മാലിന്യം ഒഴുകി കൈത്തോടായ ചെകുത്താന്‍ തോടിലെത്തുകയും അവിടെ നിന്ന്‌ ബാവലിപ്പുഴയിലേക്കെത്തുകയും ചെയ്യുന്നു.ജില്ലയിലെ ആയിര കണക്കിന്‌ ജനങ്ങള്‍ കുടിവെള്ളത്തിനായും മറ്റും ഉപയോഗി ക്കുന്ന വെള്ളമാണ്‌ ഇത്തരത്തില്‍ മലീനസമാകുന്നത്‌ .പ്ലാസ്‌റ്റിക്ക്‌ കുപ്പികളും അറവു മാലിന്യങ്ങളും ബാര്‍ബര്‍ ഷാപ്പിലെ മുടികള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ്‌ ഇവിടെ തള്ളിയിട്ടുള്ളത്‌.വനഭൂമി ആയതുകൊണ്ടുതന്നെ ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതിനും പ്ലാസ്‌റ്റിക്കും മറ്റും വലിച്ചെറിയുന്നതിനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. മാലിന്യങ്ങള്‍ നിക്ഷേപിക്കരുതെന്ന ബോര്‍ഡിന്‌ താഴെ തന്നെ മാലിന്യം നിക്ഷേപിക്കുന്ന മലയാളികളുടെ ആ വലിയ മനസിനെ എങ്ങനെ വിശേഷിപ്പിക്കണം എന്ന്‌ മാത്രം ഞങ്ങള്‍ക്കറിയില്ല. ഇനിയിതിന്‌ മറുപടി കൊടുക്കേണ്ടത്‌ അധികാരികളല്ല പൊതുജനം തന്നെയാണ്‌.നമ്മുടെ പ്രകൃതിയെ നാം തന്നെയാണ്‌ സംരക്ഷിക്കേണ്ടത്‌ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതരും തയ്യാറാവണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Tuesday 24 Jul 2018 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW