Wednesday, November 14, 2018 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 01.43 AM

ചാണപ്പാറ-ആറ്റാംചേരി റോഡ്‌ ടാറിംഗ്‌ നടത്തി രണ്ട്‌ മാസത്തിനുള്ളില്‍ തകര്‍ന്നു

പേരാവൂര്‍:ടാറിംഗ്‌ നടത്തി രണ്ട്‌ മാസത്തിനുള്ളില്‍ റോഡ്‌ തകര്‍ന്നു.കണിച്ചാര്‍ പഞ്ചായത്തിലെ ചാണപ്പാറ-ആറ്റാംചേരി റോഡിനാണ്‌ ഈ ഗതികേട്‌.ഒരു കിലോമീറ്ററും പത്ത്‌ മീറ്ററുമാണ്‌ നീണ്ട കാത്തിരിപ്പിനെടുവില്‍ റോഡ്‌ റീ ടാറിംഗ്‌ ചെയ്‌തത്‌.ടാറിംഗ്‌ നടത്തി ചൂടാറും മുമ്പെ പലയിടത്തായി പൊട്ടലുണ്ടായി.ഇപ്പോള്‍ മഴ ആരംഭിച്ചതോടെ റോഡ്‌ താഴ്‌ന്ന പോകുന്ന നിലയിലാണ്‌.ടാറിംഗ്‌ ഇളകി മാറി ചതുപ്പ്‌ നിലയില്‍ ആയ സ്‌ഥിതിയാണ്‌ ഉള്ളത്‌.ഈ റോഡിലൂടെ ഒരു ബസ്സ്‌ സര്‍വ്വീസ്‌ നടത്തിയിരുന്നു.എന്നാല്‍ റോഡിന്റെ മേശാവസ്‌ഥ കാരണം അതു ഉപേക്ഷിച്ച നിലയിലാണ്‌.നാട്ടുകാരുടെ ഏറെ നാളെത്തെ മുറവിളിക്കുശേഷമാണ്‌ ഹാഡ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 28 ലക്ഷം രൂപയ്‌ക്ക് റോഡ്‌ ടാര്‍ ചെയ്‌തത്‌.ഇതില്‍ 680 മീറ്റര്‍ ഓവുചാല്‍ നിര്‍മ്മാണവും ഉണ്ടായിരുന്നു.എന്നാല്‍ റോഡിന്റെ പല ഭാഗങ്ങളിലായി മാത്രം നടത്തിയ ഓവുചാല്‍ നിര്‍മ്മാണമാണ്‌ റോഡ്‌ ഇത്തരത്തിലാകാന്‍ കാരണമെന്ന്‌ പന്ത്രണ്ടാം വാര്‍ഡ്‌ മെമ്പര്‍ വിനോയ്‌ ജോര്‍ജ്‌ പറയുന്നത്‌.കനത്ത മഴ പെയ്‌തതോടെ റോഡ്‌ പൂര്‍ണ്ണമായും തകര്‍ച്ചയിലേക്ക്‌ നീങ്ങുകയാണ്‌.റോഡ്‌ തകര്‍ന്ന സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വിനോയ്‌ ജോര്‍ജ്‌ പറഞ്ഞു.

Ads by Google
Advertisement
Tuesday 24 Jul 2018 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW