Friday, September 14, 2018 Last Updated 6 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 01.40 AM

ചരക്കുലോറി സമരവും മഴക്കെടുതിയും വിപണിയില്‍ വിലക്കയറ്റം

uploads/news/2018/07/235601/2.jpg

കൊച്ചി: കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച്‌ പച്ചക്കറി, പലവ്യഞ്‌ജന വിപണിയില്‍ വിലക്കയറ്റം. സംസ്‌ഥാനത്തുണ്ടായ മഴക്കെടുതിയും രാജ്യവ്യാപകമായി നടത്തുന്ന ചരക്കുലോറി സമരം അഞ്ചാം ദിവസത്തിലേക്കു കടന്നതുമാണു വില കുതിക്കാന്‍ കാരണം. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കുള്ളില്‍ പച്ചക്കറി, പലവ്യഞ്‌ജന സാധനങ്ങളുടെ വില കുത്തനെ ഉയരുകയായിരുന്നു. ദിവസങ്ങളായി തുടരുന്ന കനത്ത മഴ കേരളത്തിന്റെ കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കിയതിനു പിന്നാലെയാണ്‌ വിലക്കയറ്റവും. മഴയുടെ ആഘാതം ഓണവിപണിയില്‍ പ്രതിഫലിക്കുമെന്നാണു പച്ചക്കറി വ്യാപാരികള്‍ കരുതുന്നത്‌.
ചരക്കു ലോറികളുടെ ദേശീയ സമരംമൂലം അന്യസംസ്‌ഥാനങ്ങളില്‍നിന്നുള്ള പച്ചക്കറി വരവ്‌ നിലച്ചത്‌ വില ഇനിയും വര്‍ധിക്കാന്‍ കാരണമാകും. മാര്‍ക്കറ്റുകളിലെ സ്‌റ്റോക്ക്‌ തീര്‍ന്നു തുടങ്ങിയതോടെ ചെറുകിട വ്യാപാര സ്‌ഥാപനങ്ങളിലേക്കു സാധനങ്ങള്‍ എത്തുന്നില്ല. സമരം ഇനിയും തുടര്‍ന്നാല്‍ അവശേഷിക്കുന്ന സ്‌റ്റോക്ക്‌ തീരുകയും കച്ചവടം പ്രതിസന്ധിയിലാകുകയും ചെയ്യുമെന്ന്‌ എറണാകുളം മാര്‍ക്കറ്റിലെ വ്യാപാരികള്‍ പറയുന്നു. നേരത്തെ സ്‌റ്റോക്ക്‌ ചെയ്‌തിരുന്ന സാധനങ്ങളാണ്‌ ഇന്നലെ വരെ വില്‍പന നടത്തിയത്‌.
കൃഷിനാശം മൂലം 10 മുതല്‍ 30 ശതമാനം വരെ വര്‍ധനയാണു പച്ചക്കറി വിലയില്‍ ഉണ്ടായിരിക്കുന്നതെന്നു വ്യാപാരികള്‍ പറയുന്നു.
സാധനങ്ങളുടെ ലഭ്യതക്കുറവും ലോറി വാടക വര്‍ധിച്ചതും വിലക്കയറ്റത്തിനു കാരണമായി. മഹാരാഷ്‌ട്രയില്‍നിന്നും കര്‍ണാടകയില്‍നിന്നും എത്തിയിരുന്ന ലോറികള്‍ ഒരു ടണ്ണിന്‌ 2500 രൂപയാണ്‌ വാടകയായി ഈടാക്കിയിരുന്നത്‌. സമരം തുടങ്ങിയതോടെ 3100 മുതല്‍ 3500 വരെയായി ഇതു വര്‍ധിച്ചു. റിസ്‌ക് എടുത്താണ്‌ ലോഡുമായി വരുന്നതെന്നും അതിനാല്‍ വാടക കൂടുതല്‍ വേണമെന്നുമാണു ലോറിക്കാര്‍ പറയുന്നതെന്നു വ്യാപാരികള്‍ പറഞ്ഞു.
പച്ചക്കറിയെയാണു വിലക്കയറ്റം കാര്യമായി ബാധിച്ചിരിക്കുന്നത്‌. അച്ചിങ്ങ പയര്‍ 50, വെണ്ട 40, ക്യാരറ്റ്‌ 50-55, ബീന്‍സ്‌ 50-60, പാവയ്‌ക്ക 50, മുരിങ്ങ 40, തക്കാളി 35-40, പടവലങ്ങ 40, മത്തങ്ങ 25, കുമ്പളങ്ങ 25, ചേന 40, പച്ചമുളക്‌ 60, സവാള 30, ഉള്ളി 70, ഉരുളക്കിഴങ്ങ്‌ 35 എന്നിങ്ങനെയായിരുന്നു ഇന്നലെ എറണാകുളം മാര്‍ക്കറ്റിലെ പച്ചക്കറി വില. പലവ്യജ്‌ഞന സാധനങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്‌. ചെറുപയര്‍ 90, വന്‍പയര്‍ 70, പീസ്‌ പരിപ്പ്‌ 60, ഉഴുന്ന്‌ 80, കടല 70, തുവര 80, വറ്റല്‍ മുളക്‌ 150, ഗോതമ്പ്‌ 30, പഞ്ചസാര 40, മൈദ 30, റവ 34, ആട്ട 29, കടല 70 എന്നിങ്ങനെയായിരുന്നു ഇന്നലത്തെ വില.
ചരക്കുനീക്കത്തിനു ബദല്‍ സംവിധാനങ്ങള്‍ സംസ്‌ഥാന സര്‍ക്കാര്‍ ഒരുക്കിയില്ലെങ്കില്‍ വരുംദിവസങ്ങളില്‍ വില ഇനിയും വര്‍ധിക്കുമെന്നാണു വ്യാപാരികള്‍ പറയുന്നത്‌.
ഓണം ലക്ഷ്യമാക്കി കൃഷി ചെയ്‌ത കൃഷിക്കാര്‍ക്കു കോടികളുടെ നഷ്‌ടമാണ്‌ ഉണ്ടായിരിക്കുന്നത്‌. ഏത്തവാഴകള്‍ കാറ്റില്‍ വ്യാപകമായി ഒടിഞ്ഞുവീണു. തുടര്‍ച്ചയായി വെള്ളം കെട്ടിനിന്നതിനെ തുടര്‍ന്ന്‌ പച്ചക്കറികള്‍ വന്‍തോതില്‍ ചീഞ്ഞുപോയി. തമിഴ്‌നാട്‌, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നാണ്‌ പച്ചക്കറികള്‍ കൂടുതലായും എറണാകുളം മാര്‍ക്കറ്റിലേക്കെത്തുന്നത്‌.

Ads by Google
Advertisement
Tuesday 24 Jul 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW