Friday, September 14, 2018 Last Updated 9 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 01.26 AM

ദ്വീപ്‌ ആര്‍പ്പുവിളിച്ചു; ഗോതുരുത്ത്‌ പുത്രന്‍ നീരണിഞ്ഞു

uploads/news/2018/07/235442/3.jpg

പറവൂര്‍: ഗോതുരുത്തു നിവാസികളുടെ പ്രിയപ്പെട്ട ഓടിവള്ളം ആര്‍പ്പുവിളികളുടെയും ആരവങ്ങളുടെയും അകമ്പടിയോടെ ഗോതുരുത്ത്‌ കായലില്‍ തൊട്ട്‌ നിരണിഞ്ഞു. 250ല്‍ പരം പേര്‍ പതിനായിരം രൂപ വീതം സ്വരൂപിച്ചാണ്‌ വള്ളം പണിയുന്നതിനുള്ള തുക കണ്ടെത്തിയത്‌.
പിന്നീട്‌ ഇരുപതംഗ സമിതി രൂപികരിച്ചു. ആറു മാസം കൊണ്ട്‌ എടത്വ കോവില്‍മുക്ക്‌ സാബു ആചാരിയും പത്തോ സഹായികളും ചേര്‍ന്ന്‌ വള്ളം നിര്‍മ്മാണം പുര്‍ത്തിയാക്കി. ഇന്നലെ വൈകിട്ട്‌ 3 മണിയോടെ നടന്ന ചടങ്ങില്‍ വികാരി ഫാ.ടോം രാജേഷ്‌ പള്ളിയില്‍ വള്ളം ആശിര്‍വദിച്ചു.
പിന്നിട്‌ സാബു ആചാരി വിധി പ്രകാരം പൂജ നിര്‍വഹിച്ചു. ശേഷം ഗോതുരുത്ത്‌ പുത്രന്‍ കായലില്‍ തൊട്ട്‌ നീരണിഞ്ഞു. ടിബി.സി കൊച്ചിന്‍ ടൗണ്‍ ക്ലബിന്‌ തുഴയെറിയും. തുടര്‍ന്ന്‌ വിവിധ ആരാധനാലയങ്ങളില്‍ കാണിക്കയര്‍പ്പിച്ച്‌ വള്ളം ഗോതുരുത്ത്‌ ദ്വീപിനെ വലം വെച്ചു.
തുടര്‍ന്നു നടന്ന ചടങ്ങില്‍ നിര്‍മ്മാണ സമിതി വൈസ്‌ ചെയര്‍മാന്‍ ജോസ്‌ ഗോതുരുത്ത്‌ അധ്യക്ഷത വഹിച്ചു. വി.ഡി. സതീശന്‍ എം.എല്‍.എ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ യേശുദാസ്‌ പറപ്പിള്ളി, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ പി.എസ്‌, ഷൈല, എച്ച്‌ എം ഡി പി സഭാപ്രസിഡന്റ്‌ കെ.വി. അനന്തന്‍, ഫാ.ടോം രാജേഷ്‌ പള്ളിയില്‍, ഫാ.ജോണ്‍ റോച്ച, സ്യമന്തഭദ്രന്‍, ബ്ലോക്ക്‌ മെമ്പര്‍ ടൈറ്റസ്‌ ഗോതുരുത്ത്‌, സി ഐസാജന്‍, വൈസ്‌ പ്രസിഡണ്ട്‌ നിത സ്‌റ്റാലിന്‍, പി.എ. രാജേഷ്‌, ബിന്‍സി സോളമന്‍, സംഗീത രാജ്‌, ജോയി ഗോതുരുത്ത്‌ സംസാരിച്ചു.

Ads by Google
Advertisement
Monday 23 Jul 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW