Monday, November 19, 2018 Last Updated 27 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 01.26 AM

ലഹരി വില്‍പന: ഒരാള്‍ പിടിയില്‍

uploads/news/2018/07/235441/2.jpg

മൂവാറ്റുപുഴ: വീടിനു സമീപം പാര്‍ക്ക്‌ ചെയ്‌ത കണ്ടം ചെയ്‌ത ഓട്ടോറിക്ഷയില്‍ ഹാന്‍സും, ലഹരി അരിഷ്‌ടവും വില്‍പന നടത്തിവന്നയാളെ മൂവാറ്റുപുഴ എക്‌സൈസ്‌ അറസ്‌റ്റു ചെയ്‌തു. 232 ലിറ്റര്‍ അരിഷ്‌ടവും 1950 പായ്‌ക്കറ്റ്‌ നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സും പിടിച്ചെടുത്തു. ഓട്ടോറിക്ഷയും കസ്‌റ്റഡിയിലെടുത്തു.
പായിപ്ര സ്വദേശി അസീസ്‌ (42) ആണ്‌ പിടിയിലായത്‌. ശനിയാഴ്‌ച വൈകിട്ട്‌ രഹസ്യവിവരത്തെ തുടര്‍ന്ന്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.എ. ഫൈസലിന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡിലാണ്‌ ഇയാള്‍ പിടിയിലായത്‌. പായിപ്ര കോളനി റോഡില്‍ ഇയാളുടെ പുരയിടത്തില്‍ പാര്‍ക്ക്‌ ചെയ്‌ത ഒട്ടോറിക്ഷയിലാണ്‌ ഇവ വില്‍പന നടത്തിവന്നിരുന്നത്‌. ഇതര സംസ്‌ഥാന തൊഴിലാളികളും, വിദ്യാര്‍ഥികളുമായിരുന്നു ഉപഭോക്‌താക്കളെന്ന്‌ എക്‌സൈസ്‌ അധികൃതര്‍ പറഞ്ഞു. കഴിച്ചാല്‍ ലഹരി ബാധിക്കുന്നതാണ്‌ അരിഷ്‌ടം. ഇതര സംസ്‌ഥാനക്കാരാണ്‌ ഇത്‌ ഉപയോഗിക്കുന്നത്‌. 200 മില്ലി വീതമുള്ള കുപ്പിയിലാണ്‌ അരിഷ്‌ടം സൂക്ഷിച്ചിരുന്നത്‌. 1200 ഓളം കുപ്പിയാണ്‌ ഉണ്ടായിരുന്നത്‌. എക്‌സൈസ്‌ ഉദ്യോഗസ്‌ഥരായ നന്ദകുമാര്‍, മനോജ്‌, സജികുമാര്‍, കബീര്‍, ഉമേഷ്‌, അനീഷ്‌ എന്നിവരും പരിശോധനക്ക്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Monday 23 Jul 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW