Friday, September 14, 2018 Last Updated 6 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 01.26 AM

മത്സ്യത്തീറ്റ ഉല്‍പാദനത്തില്‍ സര്‍ക്കാര്‍ ഇടപെടും: ജെ. മേഴ്‌സിക്കുട്ടി അമ്മ

uploads/news/2018/07/235440/1.jpg

കൊച്ചി: മത്സ്യത്തീറ്റ ഉല്‍പ്പാദനത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നു മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ. മത്സ്യ കര്‍ഷക വികസന സംഘത്തിന്റെ(ഫിഷ്‌ ഫാര്‍മേഴ്‌സ് ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി) വിപണന ശൃംഖലയുടെ ഉദ്‌ഘാടനം ചേരാനെല്ലൂരില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മത്സ്യതീറ്റോല്‍പ്പാദനത്തില്‍ കേരളമിപ്പോള്‍ പിന്നിലാണ്‌. ആ രംഗത്തേക്കു കൂടി മുന്നോട്ടു വരാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
എഫ്‌.എഫ്‌.ഡി.എസ്‌ പ്രസിഡന്റ്‌ വര്‍ഗീസ്‌ ഇട്ടന്‍ അധ്യക്ഷനായി. ആദ്യ മത്സ്യവില്‍പ്പന ഹൈബി ഈഡന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ എസ്‌ മഹേഷ്‌, സിഫ്‌റ്റ് ഡയറക്‌ടര്‍ ഡോ. സി.എന്‍. രവിശങ്കര്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.ആര്‍. ആന്റണി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സോണി ചിക്കു, വാര്‍ഡ്‌ മെമ്പര്‍ ഷിമ്മി ഫ്രാന്‍സിസ്‌, കെ.വി.കെ. സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ഡോ. പി.എ. വികാസ്‌, റസിഡന്റ്‌സ് അസോ. പ്രസിഡന്റ്‌ റോസി ജോസ്‌, പ്രഫ. എസ്‌ ബാബു സുന്ദര്‍, ബിജു .കെ തോമസ്‌ എന്നിവര്‍ സംസാരിച്ചു.
വാട്ട്‌സാപ്പ്‌ ഗ്രൂപ്പുകളിലൂടെയാണ്‌ വിഷരഹിത മത്സ്യവും പച്ചക്കറിയും ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ മത്സ്യ കര്‍ഷക വികസന സംഘം രൂപീകരിച്ചത്‌. പടുതാ കുളങ്ങളിലും സാധാരണ കുളങ്ങളിലും കൂടുകൃഷിയിടങ്ങളിലും ഉല്‍പ്പാദിപ്പിക്കുന്ന മത്സ്യങ്ങളും ജൈവ പച്ചക്കറികളുമാണ്‌ മത്സ്യ കര്‍ഷക വികസന സംഘത്തിന്റെ ഈ വിപണനകേന്ദ്രത്തിലുള്ളത്‌. നൈലോട്ടിയ്‌ക്ക, കാളാഞ്ചി, കട്ട്‌ള, അനാബസ്‌, കരിമീന്‍, ഗൗരാമി,വാള, രോഹു, കൊഞ്ച്‌ തുടങ്ങിയ ഇവിടെ ലഭ്യമാണ്‌.

Ads by Google
Advertisement
Monday 23 Jul 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW