Thursday, November 22, 2018 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 01.26 AM

എന്റെ നാട്‌ ക്യാന്‍സേവ്‌:ആയിരങ്ങള്‍ പങ്കെടുത്തു

കോതമംഗലം: എന്റെ നാട്‌ ജനകീയ കൂട്ടായ്‌മയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ മുനിസിപ്പല്‍ പ്രദേശത്തെ 31 വാര്‍ഡുകളിലുമായി 12000 ലധികം വീടുകളില്‍ ഒരേ ദിവസം ഒരേ സമയം 1000 ലധികം വോളന്റിയേഴ്‌സ് ഭവന സന്ദര്‍ശനം നടത്തി.
ക്യാന്‍സര്‍ രോഗത്തെക്കുറിച്ചും രോഗം വരാതിരിക്കാനുള്ള മുന്‍ കരുതലുകളെക്കുറിച്ചും അവബോധം നല്‌കി. കൂട്ടായ്‌മയിലെ വാര്‍ഡ്‌ പ്രസിഡന്റുമാര്‍,വനിതാമിത്ര അംഗങ്ങള്‍, കേന്ദ്രകമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ മുനിസിപ്പല്‍ പ്രദേശത്തെ ജനസമ്പര്‍ക്ക പരിപാടി നടത്തിയത്‌.
കോതമംഗലം പ്രദേശത്തെ ക്യാന്‍സര്‍ മുക്‌തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്നതാണ്‌ ക്യാന്‍സേവ്‌. രോഗലക്ഷണങ്ങള്‍ കാണുന്നവരെ ആഗസ്‌റ്റ് 12 ന്‌ കോതമംഗലത്ത്‌ നടക്കുന്ന സൗജന്യ രോഗനിര്‍ണയ ക്യാമ്പില്‍ എറണാകുളം ലൂര്‍ദ്ദ്‌ ഹോസ്‌പിറ്റലിലെ വിദഗ്‌ദ ഡോക്‌ടര്‍മാരുടെ സംഘം പരിശോധിച്ച്‌ ചികിത്സ നിര്‍ദ്ദേശിക്കും.
ഉദ്‌ഘാടനം ചെയര്‍മാന്‍ ഷിബു തെക്കുംപുറം പള്ളിത്താഴത്ത്‌ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. ഡാമി പോള്‍, സി.കെ.സത്യന്‍,
ജോര്‍ജ്‌ കുരൈ്യപ്പ്‌, ശലോമി എല്‍ദോസ്‌, ജോസ്‌ കവളംമാക്കല്‍, സെക്രട്ടറി പി. പ്രകാശ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 23 Jul 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW