Thursday, November 15, 2018 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 01.26 AM

കോമ്പന്‍േസഷന്‍ സ്‌കീം പ്രചാരണ ക്യാമ്പയിന്‍

കോതമംഗലം:കുറ്റകൃത്യങ്ങളെ അതിജീവിച്ചവര്‍ക്കും കുറ്റകൃത്യങ്ങള്‍ക്ക്‌ വിധേയരായി മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കുമുള്ള കേരള സര്‍ക്കാരിന്റെ നഷ്‌ട പരിഹാര പദ്ധതിയായ കേരള വിക്‌ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രചാരണ ക്യാമ്പയിന്‍ ഇന്നു മുതല്‍ 28 വരെ കോതമംഗലത്ത്‌ നടത്തും.
മരണം, മനപൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധ മൂലമുള്ള മരണം, സ്‌ത്രീധന സംബന്ധമായ അക്രമങ്ങള്‍, ഭാഗികമായതോ സ്‌ഥിരമായതോ ആയ വൈകല്യങ്ങള്‍, പൊള്ളലുകള്‍, ഗര്‍ഭസ്‌ഥ ശിശു നഷ്‌ടപെടല്‍, കുട്ടികളിലെ ശാരീരിക പീഡനം, ബലാല്‍സംഗം, മറ്റ്‌ ലൈംഗിക പീഡനം, അംഗഭംഗം, ശസ്‌ത്രക്രിയ വേണ്ടി വരുന്ന മുറിവ്‌, പ്രധാന അവയവങ്ങള്‍ക്കുള്ള സാരമായ കേട്‌, വന്ധ്യത, പ്രത്യേകമായി പറയാത്ത ചെറിയ മുറിവുകള്‍, ആസിഡ്‌ ആക്രമണത്തില്‍ ഉണ്ടാകുന്ന രൂപഭംഗം, പുനരധിവാസം, മനുഷ്യകടത്തിന്‌ ഇരയായവരുടെ പുനരധിവാസം, അതിര്‍ത്തി കടന്നുള്ള വെടിവെപ്പിലെ സ്‌ത്രീ ഇരകള്‍ എന്നീ വിഭാഗത്തില്‍പെട്ട ഇരകള്‍ക്ക്‌ കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തി കേരള സ്‌റ്റേറ്റ്‌ ലീഗല്‍ സര്‍വീസസ്‌ അതോറിറ്റി വഴി നടപ്പിലാക്കി വരുന്ന നഷ്‌ടപരിഹാരം താലൂക്കിലെ ജനങ്ങള്‍ക്ക്‌ പരിചയ പെടുത്തുന്നതിനാണ്‌ കോതമംഗലം താലൂക്ക്‌ ലീഗല്‍ സര്‍വീസസ്‌ കമ്മിറ്റി ക്യാമ്പയിന്‍ നടത്തുന്നത്‌.
അഭിഭാഷകര്‍, പാരാ ലീഗല്‍ വോളന്റിയര്‍, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍, നോണ്‍ ഗവണ്മെന്റ്‌ സംഘടകള്‍ എന്നിവരുടെ സഹകരണത്തോടെയാണ്‌ ക്യാമ്പയിന്‍ സംഘടിപ്പിച്ചിട്ടുള്ളത്‌.ക്യാമ്പയിന്റെ താലൂക്ക്‌ തല ഉദ്‌ഘാടനം കോതമംഗലം ധര്‍മഗിരി വികാസ്‌ ചില്‍ഡ്രന്‍സ്‌ ഹോമില്‍ ്‌ എറണാകുളം ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി അംഗം സിസ്‌റ്റര്‍ പ്രണിത ഇന്ന്‌ രാവിലെ നിര്‍വഹിക്കും.

Ads by Google
Advertisement
Monday 23 Jul 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW