Tuesday, November 20, 2018 Last Updated 46 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 01.19 AM

തെരുവുനായ ശല്യം: പ്രതിരോധ നടപടികള്‍ പുരോഗമിക്കുന്നു

uploads/news/2018/07/235411/3.jpg

കണ്ണൂര്‍: തെരുവ്‌ നായ്‌ക്കളുടെ വന്ധ്യംകരണം ലക്ഷ്യമിട്ട്‌ ജില്ലാ പഞ്ചായത്ത്‌ ആരംഭിച്ച ആനിമല്‍ ബര്‍ത്ത്‌ കണ്‍ട്രോള്‍ (എ.ബി.സി) പദ്ധതി വഴി ജൂണ്‍ വരെ വന്ധ്യംകരിച്ചത്‌ 3547 നായ്‌ക്കളെ. ജൂണ്‍ മാസത്തില്‍ മാത്രം 224 നായ്‌ക്കളെ വന്ധ്യംകരിച്ചു. മൃഗസംരക്ഷണ വകുപ്പാണ്‌ പദ്ധതി നിര്‍വഹണ ഉദ്യോഗസ്‌ഥര്‍.
പദ്ധതിയുടെ തുടക്കത്തില്‍ ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറിയായിരുന്നു നിര്‍വഹണ ഉദ്യോഗസ്‌ഥന്‍. ബംഗളൂരു ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയുമായിട്ടായിരുന്നു തുടക്കത്തില്‍ കരാറൊപ്പിട്ടത്‌. കാലാവധി കഴിഞ്ഞതോടെ മൃഗസൃരക്ഷണ വകുപ്പിലേക്ക്‌ ചുമതലയെത്തി.
പാപ്പിനിശ്ശേരി മൃഗാശുപത്രിയോടു ചേര്‍ന്നാണ്‌ വന്ധ്യംകരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്‌. അഞ്ചു പട്ടി പിടുത്തക്കാരും ഒരു ഡോക്‌ടറുമാണ്‌ കരാറടിസ്‌ഥാനത്തില്‍ കേന്ദ്രത്തില്‍ ജോലി ചെയ്‌തു വരുന്നത്‌.
2016 സെപ്‌തംബറിലാണ്‌ പാപ്പിനിശ്ശേരിയില്‍ കേന്ദ്രമാരംഭിക്കുന്നതിന്‌ ജില്ലാ പഞ്ചായത്ത്‌ ധാരണപത്രം ഒപ്പിട്ടത്‌. ഒക്‌ടോബറില്‍ പ്രവര്‍ത്തനമാരംഭിച്ചു. തദ്ദേശ സ്‌ഥാപനങ്ങളുടെ വിഹിതമായി ലഭിച്ച 70 ലക്ഷം രൂപയുള്‍പ്പെടെ 2.98 കോടി രൂപയാണ്‌ പദ്ധതിക്കായി വകയിരുത്തിയത്‌.പ്രതിമാസം ശരാശരി 200 എന്ന കണക്കിലാണ്‌ വന്ധ്യംകരണ പദ്ധതി മുന്നോട്ടു പോകുന്നത്‌. വന്ധ്യംകരണത്തിന്‌ 50 ലക്ഷം രൂപ ചെലവില്‍ പടിയൂരില്‍ പുതിയ കേന്ദ്രവും വരുന്നുണ്ട്‌.
പടിയൂരിനു പുറമെ തലശ്ശേരി നഗരസഭയിലെ കോപ്പാലത്തും വന്ധ്യംകരണ കേന്ദ്രമൊരുങ്ങുന്നുണ്ട്‌. ഇതുകൂടി പ്രാവര്‍ത്തികമാവുന്നതോടെ തെരുവ്‌ നായ്‌ക്കളുടെ ശല്യം കുറക്കാമെന്നാണ്‌ അധികൃതരുടെ കണക്കുകൂട്ടല്‍. നിലവിലുള്ള കെട്ടിടത്തില്‍ സൗകര്യമൊരുക്കലാണ്‌ തലശ്ശേരിയില്‍ പുരോഗമിക്കുന്നത്‌. ഒരു മാസത്തിനകം ഈ പ്രവൃത്തി പൂര്‍ത്തിയാവുമെന്നാണു കരുതുന്നത്‌.

Ads by Google
Advertisement
Monday 23 Jul 2018 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW