Wednesday, November 21, 2018 Last Updated 8 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 01.19 AM

നഗരസഭ ഇടപെട്ടു; ഉരുവച്ചാലിലെ വെള്ളക്കെട്ടിന്‌ പരിഹാരമായി

മട്ടന്നൂര്‍: ഏതാനുംവര്‍ഷങ്ങളായി ഉരുവച്ചാല്‍ ടൗണില്‍ മഴ പെയ്‌താല്‍ റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിന്‌ ഒടുവില്‍ പരിഹാരമായി. ഉരുവച്ചാല്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിക്ക്‌ സമീപത്തും മണക്കായി റോഡ്‌ ജങ്‌ഷനിലുമാണ്‌ റോഡ്‌ നിറയെ മഴവെള്ളം കെട്ടികിടന്നത്‌.ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കുംവഴിയാത്രക്കാര്‍ക്കും ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ദുരിതമായതോടെ മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു കെ.എസ്‌.ടി.പി അധികൃതരെ വിവരം അറിയിച്ച്‌ ഉടന്‍ ഉരുവച്ചാലിലെ വെള്ളകെട്ടിന്‌പരിഹാരമുണ്ടാക്കണമെന്ന്‌ നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന്‌ കെ.എസ്‌.ടിപി അധികൃതര്‍ മണ്ണുമാന്തിയന്ത്രവുമായി ഉരുവച്ചാലില്‍ എത്തി ഓവുചാല്‍ ശുചീകരിക്കാന്‍ ശ്രമിച്ചെങ്കിലും ടെലഫോണ്‍കേബ്‌ള്‍ തകരുന്നതിനാല്‍ ഓവുചാല്‍ കീറല്‍ ഉപേക്ഷിച്ചു.
മണക്കായി റോഡ്‌ കീറി റോഡ്‌ നീളെ അടിയില്‍ പൈപ്പ്‌ സ്‌ഥാപിച്ച്‌ മഴവെള്ളം ഒഴുകിപ്പോവാനുള്ള സംവിധാനം ഒരുക്കിയാണ്‌ പരിഹാരമുണ്ടാക്കിയത്‌.നിലവിലെ ഓവുപാലം മണ്ണും ,മാലിന്യങ്ങളും നിറഞ്ഞ്‌ പാലം അമര്‍ന്നിരിക്കയാണ്‌.ഇത്‌ കാരണമാണ്‌ മഴവെള്ളം ഒഴുകിപ്പോവാന്‍ കഴിയാതെ റോഡില്‍ കെട്ടികിടക്കുന്നത്‌. തലശ്ശേരി വളവു പററോഡ്‌ വികസന പ്രവൃത്തിയില്‍ ഈ പാലം പുതുക്കി പണിയേണ്ടതാണ്‌. മണക്കായി റോഡ്‌ തടസ്സപ്പെടുത്തി നാട്ടുകാരുടെ സഹായത്തോടെയാണ്‌ റോഡ്‌ കീറി പൈപ്പ്‌ സ്‌ഥാപിച്ചത്‌.

Ads by Google
Advertisement
Monday 23 Jul 2018 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW