കാസര്‍ഗോഡ്:എന്‍ഡോസള്‍ഫാന്‍ ഭരണഘടനപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സഹജീവികള്‍ക്ക് ഉടന്‍ ലഭ്യമാക്കണമെന്ന് ആനി രാജ പറഞ്ഞു . ഒപ്പുമരച്ചുവട്ടില്‍ ചേര്‍ന്ന നാലു നാള് സമരത്തിന്റെ അവസാന ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
അവകാശങ്ങള്‍ക്കായി സുപ്രിം കോടതിയെ സമീപിക്കുമെന്ന എന്വിസാജിന്റെയും മറ്റ് സംഘടനകളുടേയും പ്രഖ്യാപനം അവര്‍ വായിച്ചു. കുന്നംകുളം അര്‍ത്താറ്റ് സേക്രഡ് ഹാര്‍ട് സ്കൂളിലെ വിദ്യാര്‍ത്ഥിയായ കണ്ണര് പി.ശ്രീധറിന് പ്രഥമ ഒപ്പുമര പുരസ്കാരം ആനി രാജ സമ്മാനിച്ചു.
പതിനായിരം രൂപയുടെ ചെക്ക് ഹസ്സന് മാങ്ങാട് കൈമാറി . പ്രശസ്തി പത്രം എം.എ. റഹ്മാന് കൈമാറി .ജി.ബി. വത്സന് പ്രശസ്തി പത്രം വായിച്ചു. അഭിഭാഷകര്‍,പത്ര പ്രവര്‍ത്തകര്‍,സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന നീതി വേദി ഈ പ്രശ്നത്തില്‍ മുന്നോട് പോകേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
ലീലാകുമാരിയമ്മ, ഡോ. എസ്. ഉഷ ,അഡ്വ. ഹംസക്കുട്ടി, അഡ്വ. രവീന്ദ്രന്, അഡ്വ.ബാലന് യു.എസ്, അഡ്വ.രാധകൃഷ്ണന് പെരുമ്പള ,സൂപ്പി വാണിമേല്‍ ,
വിജയരാഘവന് ചേലയ ,അജയന് കോടോത്ത്, സുകുമാരന്‍ പെരിയച്ചൂര്‍, പി.കെ.രാജന് ,ബി.സി. കുമാരന് ,സുഭാഷ് ചീമേനി , ബേബി ചെമ്പരത്തി, പി.കെ സുധി ,ഇര്‍ഷാദ് ഹുദവി, ഫാറൂഖ് കൊല്ലം പാടി , എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തണലിലെ സി. ജയകുമാര്‍ സമാപന പ്രസംഗം നടത്തി.