Wednesday, November 21, 2018 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 01.19 AM

'ഇരട്ടക്കുട്ടികള്‍ക്കൊരു സ്‌നേഹവീട്‌'ഭൂരേഖ കൈമാറ്റവും ഉപഹാരസമര്‍പ്പണവും

ഇരിട്ടി :- ഇരട്ട കുട്ടികള്‍ക്കൊരു സ്‌നേഹവീട്‌. ജനകീയ ഭവന നിര്‍മ്മാണത്തിന്റെ ഭൂമി രേഖാ കൈമാറ്റവും ഉപഹാര സമര്‍പ്പണവും ഇരിട്ടി എസ്‌ .എന്‍.ഡി.പി.ഹാളില്‍ നടന്ന ചടങ്ങില്‍ എം എല്‍ എ അഡ്വ.സണ്ണി ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു.
പഠനത്തില്‍ മിടുക്കരായ അയ്ം യകുന്ന്‌കച്ചേരിക്കടവ്‌ മുടിക്കയം തുടിമരം കൊല്ലി റോഡിനടുത്ത്‌ നിര്‍ദ്ദന കുടുംബാഗങ്ങളായ ഇരട്ട സഹോദരങ്ങള്‍ സെ്‌റ്റനിനും സെ്‌റ്റഫിനും കുടുംബത്തിനും ഇരിട്ടി നന്‍മ എഡ്യൂക്കേഷണല്‍ ആന്റ്‌ കള്‍ച്ചറല്‍ ചാരിറ്റബിള്‍ സൊസൈറ്റി , മുട്ടന്നൂര്‍ കോണ്‍കോഡ്‌ കോളേജ്‌ എന്‍ എസ്‌ എസ്‌ യൂണിറ്റ്‌, സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകരായ ഫാ: സണ്ണി തോട്ടപ്പള്ളി, ഷിന്റോ മുക്കനോലിക്കല്‍, ബിജു മാണിക്കത്താന്‍ എന്നീ സംഘടനകളുടെയും വ്യക്‌തികളുടെയും നേതൃത്വത്തില്‍ ജനകീയ സഹകരണത്തോടെയും പങ്കാളിത്തത്തോ ടെയും ഉളിക്കല്‍ പഞ്ചായത്തിലെ പേരട്ടയില്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹവീട്‌ നിര്‍മ്മാണത്തിനുള്ള ഭൂമിയുടെ രേഖ കൈമാറല്‍ ചടങ്ങില്‍ ഫാ.സണ്ണി തോട്ടപള്ളി അധ്യക്ഷത വഹിച്ചു.
സ്‌നേഹവീട്‌ നിര്‍മ്മാണത്തിനായി തന്റെ 5 സെന്റ്‌ സ്‌ഥലം സൗജന്യമായി ദാനം ചെയ്‌ത കുട്ടുപുഴ പേരട്ടയിലെ കണ്ടുംങ്കരി കെ.ജെ ബെന്നി ചടങ്ങില്‍ വെച്ച്‌ ഇരട്ടക്കുട്ടികളുടെ പേരിലുള്ള ഭൂമിയുടെ പ്രമാണം ഇരിട്ടി തഹസീല്‍ദാര്‍ കെ.കെ ദിവാകരന്‌ കൈമാറി.
സൗജന്യമായി ഭൂമി ദാനം ചെയ്‌ത കണ്ടുംങ്കരി കെ.ജെ ബെന്നിയെ ചടങ്ങില്‍ ആദരിച്ചു
സ്‌നേഹവീട്‌ പദ്ധതിയിലേക്കുള്ള ഉദാരമതികളുടെ ആദ്യ സഹായധനം ജില്ലാ പഞ്ചായത്ത്‌ അംഗം തോമസ്‌ വര്‍ണ്മീസ്‌ കിളിയന്തറ സെന്റ്‌ തോമസ്‌ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്‌റ്റര്‍ എമിലി, കീഴൂര്‍ വി യു.പി സ്‌കൂള്‍ അധ്യാപകന്‍ ഉണ്ണികൃഷ്‌ണന്‍, വി.എം നാരായണന്‍, വൈസ്‌ മെന്‍സ്‌ ഭാരവാഹി ബെന്നി, എന്നിവരില്‍ നിന്നും ഏറ്റുവാങ്ങി
നന്‍മ ജനറല്‍ സെക്രട്ടറിസന്തോഷ്‌ കൊയിറ്റി സ്‌നേഹവീട്‌ പദ്ധതി വിശദീകരണം നടത്തി.
പ്രസിഡന്റ്‌.വി.പി.സതീശന്‍, ഉളിക്കല്‍ഗ്രാമപഞ്ചായത്തംഗംബീന പാലയാടന്‍, ,സിസ്‌റ്റര്‍ എമിലി സംഘടനാ ഭാരവാഹികളായ പി.കെ മുസ്‌തഫ ഹാജി, അയൂബ്‌ പൊയിലന്‍, റെജി തോമസ്‌ എസ്‌ എന്‍ ഡി പി ഇരിട്ടി യൂണിയന്‍ സെക്രട്ടറി പിഎന്‍ബാബു, നന്‍മ ഭാരവാഹികളായ ഹരീന്ദ്രന്‍ പുതുശ്ശേരി, പി.ധനേഷ്‌, ബാബു സി.കീഴൂര്‍, വി.എം.നാരായണന്‍, ഉഷ അളോറ, എന്‍.സജേഷ്‌ ബാബു, സുജ എ.ആര്‍, പി.പി കുഞ്ഞുഞ്ഞ്‌, ജോണി പരുത്തിവയലില്‍, ഷിന്റോ മൂക്കനോലിക്കല്‍, ബിജു മാണിക്കത്താന്‍, ബിജു സി.പി എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Monday 23 Jul 2018 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW