Tuesday, November 13, 2018 Last Updated 24 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 01.19 AM

പോലീസ്‌ സി.പി.എമ്മിന്റെ ഭൃത്യന്‍മാരെപ്പോലെ പ്രവര്‍ത്തിക്കുന്നു: സതീശന്‍ പാച്ചേനി

കണ്ണൂര്‍: യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികളായ മുഴുവന്‍ പേരെയും അറസ്‌റ്റ് ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ മട്ടന്നൂര്‍ സി.ഐ ഓഫീസ്‌ മാര്‍ച്ച്‌ നടത്തിയ കോണ്‍ഗ്രസ്‌, യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്ത പോലീസ്‌ നടപടി പ്രതിക്ഷേധാര്‍ഹവും ബാലിശവുമാണെന്ന്‌ ഡി.സി.സി. പ്രസിഡന്റ്‌ സതീശന്‍ പാച്ചേനി പറഞ്ഞു.
സമരങ്ങളോട്‌ ഒരു കാലത്തും പോലീസ്‌ അനുവര്‍ത്തിക്കാത്ത രീതിയാണ്‌ ഇവിടെ ചെയ്‌തിട്ടുള്ളത്‌. കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത രീതിയില്‍ ജാമ്യമില്ലാ വകുപ്പ്‌ ഉപയോഗിച്ച്‌ കേസ്സെടുത്ത്‌ സമരത്തെ അടിച്ചമര്‍ത്താമെന്നത്‌ പിണറായിയുടെ പോലീസിന്റെ വ്യാമോഹം മാത്രമാണ്‌.
സി.പി.എം ഓഫീസിലെ നിര്‍ദ്ദേശത്തിനനുസരിച്ച്‌ അവരുടെ ഭൃത്യന്‍മാരെപ്പോലെ പ്രവര്‍ത്തിക്കുന്ന തരത്തില്‍ പോലിസ്‌ അധപ്പതിക്കുന്നത്‌ പൊതുസമൂഹത്തിന്‌ അംഗീകരിക്കാന്‍ കഴിയില്ല.
കള്ളക്കേസ്സെടുത്ത്‌ ഷുഹൈബിന്റെ നീതിക്ക്‌ വേണ്ടിയുള്ള സമര പോരാട്ടത്തെ തളര്‍ത്താന്‍ പരിശ്രമിക്കുന്ന പോലീസ്‌ കൊലപാതകികളെ പിടിക്കാന്‍ ധൈര്യം കാണിക്കുകയാണ്‌ വേണ്ടത്‌.ന്യായമായ സമരങ്ങളില്‍ കള്ളക്കേസ്സെടുക്കുന്ന
പോലിസിന്റെ നടപടിയെ നിയമപരമായി നേരിടും. ജനാധിപത്യ മൂല്യങ്ങളോടും ജനകീയ സമരങ്ങളോടും ഇത്തരം സമീപനം പോലീസ്‌ സ്വീകരിച്ചില്‍ ദൂരവ്യാപക പ്രത്യാഘാതം നേരിടേണ്ടിവരും
ഇത്തരം കള്ളക്കേസ്സെടുക്കുന്ന പോലീസ്‌ ശൈലിക്കെതിരെ ശക്‌തമായ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും ഡി.സി.സി പ്രസിഡണ്ട്‌ സതീശന്‍ പാച്ചേനി പ്രസ്‌താവനയില്‍ പറഞ്ഞു.

Ads by Google
Advertisement
Monday 23 Jul 2018 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW