Thursday, November 22, 2018 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 12.55 AM

ചന്ദ്രദിന വെളിച്ചവുമായി അച്ചന്‍കോവില്‍ സ്‌കൂള്‍

uploads/news/2018/07/235342/4.jpg

അച്ചന്‍കോവില്‍: ഗവ. വി.എച്ച്‌.എസ്‌.എസില്‍ ചന്ദ്രദിനാചരണത്തിനു സയന്‍സ്‌ ക്ലബ്‌, സ്‌കൂള്‍ റിസോര്‍സ്‌ ഗ്രൂപ്പ്‌, ഐ.ടി. ക്ലബ്‌ എന്നിവയുടെ സംയുക്‌താഭിമുഖ്യത്തില്‍ ചന്ദ്രദിനാചരണം സംഘടിപ്പിച്ചു.
അറിവിന്റ വെളിച്ചം പകരുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി മെന്‍ ഇന്‍ സ്‌പേസ്‌ എന്ന വിഷയത്തില്‍ നടന്ന ക്വിസ്‌ മത്സരം രണ്ടു വിഭാഗത്തിലായി അഞ്ചു ടീമുകള്‍ പങ്കെടുത്തു.
ക്വിസ്‌ മാസ്‌റ്റര്‍ പ്രഭഞ്ചകുമാര്‍ നയിച്ച മത്സരത്തില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ സുര്യസുരേഷ്‌,അപര്‍ണ എന്നിവര്‍ ഒന്നും രണ്ടും സ്‌ഥാനം നേടി.
സയന്‍സ്‌ ക്ലബ്‌ കണ്‍വീനറും രസതന്ത്രം അധ്യാപികയുമായ പി.ഐ. രാജിയുടെ നേതൃത്വത്തില്‍ നടന്ന ചന്ദ്രദിനചരണത്തില്‍ സ്‌കൂള്‍ ഐ.ടി. ക്ലബ്‌ കണ്‍വീനര്‍ അജയകുമാര്‍ ഒരുക്കിയ വിഡിയോപ്രദര്‍ശനം ഉള്‍വനമേഖലയിലെ വിദ്യാര്‍ഥികള്‍ക്കു കൗതുകവും അറിവിന്റെ നിലാവെളിച്ചം പകരുന്നതുമായി.
നിലാവ്‌ എന്ന ചന്ദ്രനെ ആസ്‌പദമാക്കിയ ചിത്രപ്രദശനം ഉര്‍ജതന്ത്രം അധ്യാപികയായ എ. ദീപ, സിജു കെ. ബാനു എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.

Ads by Google
Advertisement
Monday 23 Jul 2018 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW