Friday, September 14, 2018 Last Updated 41 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 12.55 AM

വിദ്യാഭ്യാസ രംഗം തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണം: എ.കെ.എസ്‌.ടി.യു

uploads/news/2018/07/235341/3.jpg

കൊല്ലം: യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ പിരിച്ചുവിട്ടു രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നിനായി ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ രൂപീകരിക്കാനുള്ള തീരുമാനത്തില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന്‌ എ.കെ.എസ്‌.ടി.യു. ജില്ലാ ക്യാമ്പ്‌ ആവശ്യപ്പെട്ടു. കടലാസ്‌ സ്‌ഥാപനങ്ങള്‍ക്ക്‌ ശ്രേഷ്‌ഠപദവി നല്‍കി കച്ചവട വിദ്യാഭ്യാസ രംഗത്തിന്‌ എല്ലാ ഒത്താശയും സര്‍ക്കാര്‍ ചെയ്യുകയാണ്‌. ഉന്നത വിദ്യാഭ്യാസ രംഗത്തെ നയങ്ങള്‍ക്കനുസൃതമായി സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ മാറ്റിമറിക്കാനാകും സര്‍ക്കാരിന്റെ അടുത്ത നടപടികള്‍ എന്നതുകൊണ്ട്‌ അതിനെതിരെ പ്രതിരോധമുയര്‍ത്തണമെന്നും ക്യാമ്പ്‌ ആഹ്വാനം ചെയ്‌തു.
ഹയര്‍സെക്കന്‍ഡറി അധ്യാപക സ്‌ഥലംമാറ്റം നടത്തുക, പൊതുവിദ്യാഭ്യാസ രംഗത്തു പ്രീ-പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ ഏകീകൃത സംവിധാനത്തില്‍ കൊണ്ടുവരിക, പ്രീ-പ്രൈമറി അധ്യാപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ക്യാമ്പ്‌ ഉന്നയിച്ചു. എ.കെ.എസ്‌.ടി.യു. ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാര്‍ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. സംസ്‌ഥാന സെക്രട്ടറി എസ്‌. ഹാരീസ്‌ സംഘടനാ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ജോയിന്റ്‌ കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എന്‍. കൃഷ്‌ണകുമാര്‍, സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ എന്‍. ഗോപാലകൃഷ്‌ണന്‍, ജില്ലാ സെക്രട്ടറി കെ.എസ്‌. ഷിജുകുമാര്‍, സംസ്‌ഥാന സമിതി അംഗങ്ങളായ എന്‍. ബിനു, കെ. ദേവകി, ജില്ലാ ഭാരവാഹികളായ ഐസക്‌ ഈപ്പന്‍, എം.എസ്‌. അനൂപ്‌, എം.കെ. സന്തോഷ്‌കുമാര്‍, ജെ. ഷാജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 23 Jul 2018 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW